തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂളുകളിൽ എട്ടാം ക്ലാസ് വിദ്യാർഥികൾക്ക് തിങ്കളാഴ്ച അധ്യയനം തുടങ്ങുന്നു. ഇൗ മാസം 15ന് തുടങ്ങാനിരുന്ന അധ്യയനം, 12ന് നാഷനൽ അച്ചീവ്മെൻറ് സർവേ നടക്കുന്ന സാഹചര്യത്തിലാണ് നേരത്തേ തുടങ്ങാൻ തീരുമാനിച്ചത്. നിലവിൽ ഒന്നു മുതൽ ഏഴു വരെയും 10, പ്ലസ് ടു ക്ലാസുകളുമാണ് നവംബർ ഒന്നിന് തുടങ്ങിയത്.
എട്ട്, ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ നവംബർ 15ന് തുടങ്ങാനായിരുന്നു തീരുമാനം. ഒമ്പത്, പ്ലസ് വൺ ക്ലാസുകൾ മുൻനിശ്ചയ പ്രകാരം 15ന് തന്നെയാണ് തുടങ്ങുക. മറ്റ് ക്ലാസുകളെ പോലെ ബാച്ചുകളാക്കിയാണ് എട്ടാം ക്ലാസിനും അധ്യയനം. 4.05 ലക്ഷത്തോളം വിദ്യാർഥികളാണ് സംസ്ഥാന സിലബസിലുള്ള സ്കൂളുകളിൽ എട്ടാം ക്ലാസിൽ പഠിക്കുന്നത്. 2020 മാർച്ചിൽ കോവിഡ് വ്യാപനത്തെ തുടർന്ന് സ്കൂളുകൾ അടയ്ക്കുേമ്പാൾ ആറാം ക്ലാസ് വിദ്യാർഥികളായിരുന്നവരാണ് ഒാൺലൈൻ/ഡിജിറ്റൽ പഠനത്തിലൂടെ ഏഴാം ക്ലാസ് പൂർത്തിയാക്കി ഇപ്പോൾ എട്ടാം ക്ലാസിലെത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.