എളമരം പാലം നാടിന് സമർപ്പിച്ചു

കോഴിക്കോട്: കോഴിക്കോട്-മലപ്പുറം ജില്ലകളെ ബന്ധിപ്പിക്കുന്ന എളമരം കടവ് പാലം നാടിന് സമർപ്പിച്ചു. രണ്ട് ജില്ലകളിൽ നിന്നും ഒഴുകിയെത്തിയ പതിനായിരങ്ങളെ സാക്ഷിയാക്കി മന്ത്രി പി.എ.മുഹമ്മദ് റിയാസാണ് പാലം ഉദ്ഘാടനം ചെയ്തത്.

മാവൂർ ഭാഗത്തുനിന്ന് നാടമുറിച്ച് പാലത്തിലേക്ക് കയറിയ വിശിഷ്ടാതിഥികൾ ഘോഷയാത്രയുടെ അകമ്പടിയോടെ എളമരത്ത് എത്തി. തുടർന്ന് ഉദ്ഘാടന ഫലകം അനാഛാദനം ചെയ്ത മന്ത്രി പാലം നാടിന് സമർപ്പിച്ചു. 35 കോടി രൂപ ചെലവഴിച്ച് കേന്ദ്ര റോഡ് ഫണ്ട് പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് പാലം നിർമിച്ചത്.

പാ​ലം വ​ഴി ഗ​താ​ഗ​ത​വും ടൂ​റി​സ​വും ഒ​രു​മി​ച്ച് സാ​ധ്യ​മാ​ക്കും -മ​ന്ത്രി മു​ഹ​മ്മ​ദ് റി​യാ​സ്

എ​ട​വ​ണ്ണ​പ്പാ​റ: ചാ​ലി​യാ​റി​ൽ പ​ണി പൂ​ർ​ത്തി​യാ​ക്കി​യ എ​ള​മ​രം ക​ട​വ് പാ​ല​ത്തി​ൽ സി.​ആ​ർ.​ഐ.​എ​ഫ് ഫ​ണ്ടു​പ​യോ​ഗ​പ്പെ​ടു​ത്തി ഗ​താ​ഗ​ത​ത്തോ​ടൊ​പ്പം ടൂ​റി​സ വി​ക​സ​ന​വും സാ​ധ്യ​മാ​ക്കു​മെ​ന്ന് പൊ​തു​മ​രാ​മ​ത്ത്-​ടൂ​റി​സം മ​ന്ത്രി പി.​എ. മു​ഹ​മ്മ​ദ് റി​യാ​സ് പ​റ​ഞ്ഞു. കോ​ഴി​ക്കോ​ട്-​മ​ല​പ്പു​റം ജി​ല്ല​ക​ളെ ബ​ന്ധി​പ്പി​ച്ച് നി​ർ​മി​ച്ച എ​ള​മ​രം പാ​ലം ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പാ​ല​ത്തി​ന്റെ മ​റു​ക​ര​യാ​യ മാ​വൂ​ർ ഭാ​ഗ​ത്തു​നി​ന്ന്​ തി​ങ്ക​ളാ​ഴ്ച വൈ​കീ​ട്ട് വാ​ദ്യ​മേ​ള അ​ക​മ്പ​ടി​യോ​ടെ ന​ട​ന്ന ഘോ​ഷ​യാ​ത്ര പാ​ല​ത്തി​ന്റെ എ​ള​മ​രം ഭാ​ഗ​ത്ത് ത​യാ​റാ​ക്കി​യ സ​മ്മേ​ള​ന​വേ​ദി​യി​ലെ​ത്തി​യ​തോ​ടെ​യാ​ണ്​ ഉ​ദ്ഘാ​ട​നം ന​ട​ന്ന​ത്.

ആ​വേ​ശം നി​റ​ഞ്ഞ അ​ന്ത​രീ​ക്ഷ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ആ​യി​ര​ക്ക​ണ​ക്കി​ന്​ പേ​ർ പ​ങ്കെ​ടു​ത്തു. ഇ​നി മു​ത​ൽ പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പി​ന് കീ​ഴി​ൽ ന​ട​ക്കു​ന്ന പ്ര​വൃ​ത്തി​ക​ളി​ൽ ജ​ന​ങ്ങ​ൾ കേ​വ​ലം കാ​ഴ്ച​ക്കാ​രെ​ല്ലെ​ന്നും മ​റി​ച്ച് കാ​വ​ൽ​ക്കാ​രാ​ണെ​ന്നും സ​ദ​സ്സി​ന്റെ ക​ര​ഘോ​ഷ​ങ്ങ​ൾ​ക്കി​ടെ മ​ന്ത്രി പ്ര​ഖ്യാ​പി​ച്ചു. 35 കോ​ടി രൂ​പ ചെ​ല​വി​ൽ നി​ർ​മി​ച്ച പാ​ലം പൂ​ർ​ണ​മാ​യി കേ​ന്ദ്ര​ഫ​ണ്ടു​പ​യോ​ഗി​ച്ചാ​ണെ​ന്ന​ത്​ തെ​റ്റാ​യ പ്ര​ചാ​ര​ണ​മാ​ണ്. 2025 ഓ​ടെ കാ​സ​ർ​കോ​ട്-​തി​രു​വ​ന​ന്ത​പു​രം ദേ​ശീ​യ​പാ​ത വി​ക​സ​നം പൂ​ർ​ത്തി​യാ​കു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പാ​ലം മു​ത​ല്‍ എ​ട​വ​ണ്ണ​പ്പാ​റ വ​രെ​യു​ള്ള 2.8 കി.​മീ. അ​പ്രോ​ച്ച് റോ​ഡും എ​ള​മ​രം ജ​ങ്ഷ​ന്‍ മു​ത​ല്‍ വാ​ലി​ല്ലാ​പു​ഴ വ​രെ​യു​ള്ള 1.8 കി.​മീ. റോ​ഡും മ​റു​ഭാ​ഗ​ത്ത് പാ​ലം മു​ത​ല്‍ മാ​വൂ​ര്‍ വ​രെ​യു​ള്ള ഒ​രു കി.​മീ. അ​പ്രോ​ച്ച് റോ​ഡു​ക​ളു​ടെ നി​ര്‍മാ​ണ​വും ഈ ​പ​ദ്ധ​തി​യി​ല്‍ ഉ​ള്‍പ്പെ​ടു​ത്തി​യാ​ണ് പൂ​ര്‍ത്തീ​ക​രി​ച്ച​ത്.

പാ​ലം തു​റ​ന്ന​തോ​ടെ എ​ള​മ​രം, അ​രീ​ക്കോ​ട്, കൊ​ണ്ടോ​ട്ടി ഭാ​ഗ​ത്തു​ള്ള​വ​ര്‍ക്ക് കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ല്‍ കോ​ള​ജ്, എ​ന്‍.​ഐ.​ടി, കു​ന്ന​മം​ഗ​ലം, വ​യ​നാ​ട് ഭാ​ഗ​ങ്ങ​ളി​ലേ​ക്കും കു​ന്ദ​മം​ഗ​ലം താ​മ​ര​ശ്ശേ​രി, വ​യ​നാ​ട് ഭാ​ഗ​ത്തു​നി​ന്നു​ള്ള​വ​ര്‍ക്ക് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ളം, മ​ല​പ്പു​റം, പാ​ല​ക്കാ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്കും എ​ളു​പ്പ​ത്തി​ലെ​ത്താം. മ​ല​പ്പു​റം പി.​ഡ​ബ്ല്യു.​ഡി ദേ​ശീ​യ​പാ​ത വി​ഭാ​ഗ​മാ​ണ് ന​ട​ത്തി​പ്പ് ചു​മ​ത​ല നി​ര്‍വ​ഹി​ച്ച​ത്. കോ​ഴി​ക്കോ​ട് ആ​സ്ഥാ​ന​മാ​യ പി.​ടി.​എ​സ് ഹൈ​ടൈ​ക് പ്രോ​ജ​ക്ട്‌​സ് ഇ​ന്ത്യ പ്രൈ​വ​റ്റ് ലി​മി​റ്റ​ഡും കെ.​കെ ബി​ല്‍ഡേ​ഴ്‌​സും ചേ​ര്‍ന്നാ​ണ് നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്കി​യ​ത്.

ടി.​വി. ഇ​ബ്രാ​ഹിം എം.​എ​ൽ.​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എം.​പി​മാ​രാ​യ ഡോ. ​എം.​പി. അ​ബ്ദു​സ്സ​മ​ദ് സ​മ​ദാ​നി, ഇ.​ടി. മു​ഹ​മ്മ​ദ് ബ​ഷീ​ർ, എ​ള​മ​രം ക​രീം, പി.​ടി.​എ. റ​ഹീം എം.​എ​ൽ.​എ, കോ​ഴി​ക്കോ​ട് ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ഷീ​ജ ശ​ശി, കൊ​ണ്ടോ​ട്ടി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് വി.​പി. ഷെ​ജി​നി ഉ​ണ്ണി, കു​ന്ദ​മം​ഗ​ലം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് ബാ​ബു നെ​ല്ലൂ​ളി, വാ​ഴ​ക്കാ​ട് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് മ​ല​യി​ൽ അ​ബ്ദു​റ​ഹി​മാ​ൻ, മാ​വൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് പു​ല​പ്പാ​ടി ഉ​മ്മ​ർ, ജ​ന​പ്ര​തി​നി​ധി​ക​ളാ​യ സു​ധ ക​മ്പ​ള​ത്ത്, പി. ​അ​ബൂ​ബ​ക്ക​ർ, മൈ​മു​ന ക​ട്ക്ക​ഞ്ചേ​രി, ജ​ന്ന ശി​ഹാ​ബ്, വാ​സ​ന്തി, ഗ്രാ​സിം ഇ​ൻ​ഡ​സ്ട്രി ലി​മി​റ്റ​ഡ് മാ​നേ​ജ​ർ ല​ഫ്. കേ​ണ​ൽ കെ.​കെ. മ​നു, രാ​ഷ്ട്രീ​യ​പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ​ൻ. പ്ര​മോ​ദ് ദാ​സ്, ര​വി തേ​ല​ത്ത്, ജ​ബാ​ർ ഹാ​ജി, ജൈ​സ​ൽ എ​ള​മ​രം, സ​ലാം എ​ള​മ​രം, ആ​ല​പ്പാ​ട്ട് അ​ബൂ​ബ​ക്ക​ർ ഹാ​ജി, കെ. ​ബാ​ല​കൃ​ഷ്ണ​ൻ, മ​ല​പ്പു​റം ദേ​ശീ​യ​പാ​ത​വി​ഭാ​ഗം എ​ക്സി​ക്യൂ​ട്ടി​വ് എ​ൻ​ജി​നീ​യ​ർ കെ. ​അ​ബ്ദു​ൽ അ​സീ​സ്, ദേ​ശീ​യ​പാ​ത കോ​ഴി​ക്കോ​ട് ഉ​ത്ത​ര​മേ​ഖ​ല സൂ​പ്ര​ണ്ടി​ങ്​ എ​ൻ​ജി​നീ​യ​ർ ജി.​എ​സ്. ദി​ലീ​പ് ലാ​ൽ, ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​ശോ​ക് കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - elamaram bridge inauguration

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.