കോഴിക്കോട്: എളമരം കടവ് പാലത്തിന്‍റെ ഉദ്ഘാടനത്തിന് ബന്ധപ്പെട്ട കേന്ദ്രമന്ത്രിയെ ക്ഷണിച്ചതാണെന്നും ബി.ജെ.പി ജനകീയ ഉദ്ഘാടനം നടത്തുന്നതുകൊണ്ട് അവർക്ക് മാനസികസുഖം ലഭിക്കുമെങ്കിൽ അതായിക്കോട്ടെയെന്നും മന്ത്രി റിയാസ് പറഞ്ഞു.
കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു പൊതുമരമാത്ത്മന്ത്രി. കുതിരാൻ തുരങ്കത്തിന്‍റെ ഉദ്ഘാടനത്തിലും സമാനമായ നാടകങ്ങളുണ്ടായിരുന്നു. എളമരം കടവ് പാലത്തിന്‍റെ ഫണ്ട് പൂർണമായും കേന്ദ്രത്തിന്‍റെതാണ് എന്ന് പറയാൻ പറ്റില്ല. ഉദ്ഘാടനത്തിന് ആരെ വേണമെങ്കിലും ക്ഷണിക്കുന്നതിന് വിരോധമില്ല. നമുക്ക് വികസനം നടപ്പായാൽ മതി എന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.