എലത്തൂരിലെ സ്ഥാനാർഥി തർക്കം തീർന്നില്ല; യു.ഡി.എഫ് ചെയർമാൻ രാജിവെച്ചു

കോഴിക്കോട്: എലത്തൂർ നിയമസഭാ മണ്ഡലം യു.ഡി.എഫ് ചെയർമാൻ എം.പി ഹമീദ് രാജിവെച്ചു. എലത്തൂർ മണ്ഡലത്തിലെ സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട തർക്കമാണ് യു.ഡി.എഫ് ചെയർമാന്‍റെ രാജിയിൽ കലാശിച്ചത്.

സ്ഥാനാർഥി നിർണയവുമായി ബന്ധപ്പെട്ട് എം.കെ. രാഘവൻ എം.പി അടക്കം കോൺഗ്രസ് നേതാക്കൾ സ്വീകരിച്ച നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് എം.പി ഹമീദ് പ്രസ്താവനയിൽ വ്യക്തമാക്കുന്നു. പിണറായി സർക്കാറിന്‍റെ നിലപാടുകളിലും വികസന മുന്നേറ്റത്തിലും അഭിമാനം കൊള്ളുന്നുവെന്നും കത്തിൽ ചൂണ്ടിക്കാട്ടുന്നു.

കഴിഞ്ഞ 10 വർഷമായി യു.ഡി.എഫ് ചെയർമാനും 18 വർഷമായി ഡി.സി.സി അംഗവുമാണ് എം.പി ഹമീദ്. അടുത്ത ദിവസം തന്നെ എം.പി ഹമീദ് സി.പി.എമ്മിൽ ചേരുമെന്നാണ് ലഭിക്കുന്ന വിവരം.

Tags:    
News Summary - Elathur constituency UDF chairman MP Hameed resigns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.