കോഴിക്കോട്: ഒരു സീറ്റ് രണ്ട് ചെറിയ ഘടകകക്ഷികൾക്ക് നൽകാമെന്നേറ്റ യു.ഡി.എഫിെൻറ അപൂർവമായ 'മുന്നണിമര്യാദ'യാണ് എലത്തൂരിൽ നാമനിർദേശപത്രിക പിൻവലിക്കാനുള്ള അവസാനദിനം വെര നീണ്ട തർക്കത്തിന് കാരണമായത്. നാഷനലിസ്റ്റ് കോൺഗ്രസ് കേരളയുടെ (എൻ.സി.കെ) സംസ്ഥാന വൈസ് പ്രസിഡൻറ് സുൽഫിക്കർ മയൂരിയെ സ്ഥാനാർഥിയായി അംഗീകരിച്ച് സജീവമായി പ്രചാരണം നടത്തുമെന്ന് പറയുന്നുണ്ടെങ്കിലും എം.കെ രാഘവൻ എം.പി മുതൽ ബൂത്ത്തല പ്രവർത്തകർ വരെ അതൃപ്തി മറച്ചുവെക്കുന്നില്ല. യു.ഡി.എഫിെൻറയും കോൺഗ്രസിനെയും നേതൃനിരയുടെ തലതിരിഞ്ഞ പ്രവൃത്തികൾക്കും പ്രസ്താവനകൾക്കുമെതിരെ മണ്ഡലത്തിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ അമർഷം ബാക്കിയാണ്.
ഭാരതീയ നാഷനൽ ജനതാദളിന് എലത്തൂർ സീറ്റ് നൽകാമെന്ന് മാർച്ച് ഒന്നിന് രമേശ് ചെന്നിത്തല, എം.എം ഹസൻ, ഉമ്മൻ ചാണ്ടി എന്നീ നേതാക്കൾ ഉറപ്പുനൽകിയതാണെന്ന് പാർട്ടി നേതാക്കൾ പറയുന്നു. തുടർന്ന് ഭാരതീയ നാഷനൽ ജനതാദൾ യോഗം ചേർന്ന് വിദ്യാർഥി ജനത സംസ്ഥാന പ്രസിഡൻറ് സെനിൻ റാഷിയെ സ്ഥാനാർഥിയാക്കാൻ തീരുമാനിച്ചു. എന്നാൽ, ഒരാഴ്ച കഴിഞ്ഞപ്പോൾ സീറ്റ് എൻ.സി.കെക്ക് അനുവദിച്ചുകിട്ടിയതായി പാർട്ടി പ്രസിഡൻറ് മാണി സി. കാപ്പൻ പ്രഖ്യാപിക്കുകയായിരുന്നു. പത്രിക സമർപ്പിച്ചിട്ടും ആശയക്കുഴപ്പം അവസാനിപ്പിക്കാനും കോൺഗ്രസ് പ്രവർത്തകരുടെ വികാരം മാനിക്കാനും എം.എം. ഹസനുൾപ്പെടെ തയാറായില്ല.
അതേസമയം, പത്രിക പിൻവലിച്ചെങ്കിലും യു.വി. ദിനേശ് മണി യു.ഡി.എഫിനായി പ്രചാരണത്തിനിങ്ങാൻ സാധ്യതയില്ലെന്നാണ് സൂചന. പരസ്യപ്രചാരണത്തിന് 13 ദിവസം മാത്രം ബാക്കിനിൽക്കേ, കടുത്ത എതിർപ്പ് നേരിടുന്ന യു.ഡി.എഫ് സ്ഥാനാർഥിയുടെ പ്രചാരണം എളുപ്പമാകില്ല. കോൺഗ്രസുകാരുടെ മുറിവുണക്കാനുള്ള നടപടികൾ കെ.പി.സി.സിയുടെ ഭാഗത്തുനിന്നുണ്ടായിട്ടുമില്ല.
ഇടത് മുന്നണിക്ക് ശക്തമായ വേരോട്ടമുള മണ്ഡലമാണെങ്കിലും കോൺഗ്രസിന് എല്ലായിടത്തും ബുത്ത് കമ്മറ്റികളും ചടുലതയുള്ള പ്രവർത്തകരും എലത്തൂരിലുണ്ട്. ഇവരിൽ എത്രപേർ പ്രചാരണപ്രവർത്തനങ്ങൾക്കുണ്ടാകുെമന്ന് കണ്ടറിയണം. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ 29,057 വോട്ടിന് എ.കെ. ശശീന്ദ്രൻ ജയിച്ച എലത്തൂരിൽ 2019ലെ ലോക്സഭ തെരഞ്ഞെടുപ്പിൽ 103 വോട്ടിെൻറ ലീഡ് േനടാൻ യു.ഡി.എഫിന് കഴിഞ്ഞിരുന്നു. കഴിഞ്ഞ തവണ 29,070 വോട്ട് നേടിയ ബി.ജെ.പി, യു.ഡി.എഫിലെ പടലപിണക്കങ്ങൾ മുതലെടുക്കാനുള്ള ശ്രമവും തുടങ്ങിയിട്ടുണ്ട്. മണ്ഡലത്തിൽ നിർണായക സ്വാധീനമുള്ള ഉത്തരമേഖല പ്രസിഡൻറ് ടി.പി. ജയചന്ദ്രനാണ് ബി.ജെ.പി സ്ഥാനാർഥി. ബി.ജെ.പി രണ്ടാമതെത്തിയാൽ യു.ഡി.എഫിൽ പൊട്ടിത്തെറിയാകും ഫലം.
കോഴിക്കോട്: എലത്തൂരിൽ കോൺഗ്രസ് സ്ഥാനാർഥി വേണമെന്ന് ആവശ്യപ്പെട്ടത് പ്രവർത്തകരുടെ വികാരമായിരുന്നെന്ന് എം.കെ. രാഘവൻ എം.പി. എലത്തൂർ മണ്ഡലത്തിൽ തിരിച്ചടിയുണ്ടായാൽ യു.ഡി.എഫിെൻറ സംസ്ഥാന നേതൃത്വമാവും ഉത്തരവാദിയെന്ന് എം.കെ. രാഘവൻ വാർത്തസമ്മേളനത്തിൽ പറഞ്ഞു. പാർട്ടി തീരുമാനം അംഗീകരിച്ച് മുന്നോട്ടുപോകുമെന്ന് അദ്ദേഹം വ്യക്തമാക്കി. കോഴിക്കോടുമായി തനിക്ക് വർഷങ്ങളായി ബന്ധമുണ്ടെന്നത് യു.ഡി.എഫ് കൺവീനർ എം.എം. ഹസൻ മറന്നുപോയതാകും. മണ്ഡലത്തിലെ രാഷ്ട്രീയസാഹചര്യം പരിഗണിക്കാമായിരുന്നു. കാര്യങ്ങൾ കൃത്യമായി പഠിച്ചിരുന്നെങ്കിൽ പുതിയ തീരുമാനം വരില്ലായിരുന്നു.
പാർട്ടി നേതൃത്വത്തെ തിരുത്തിക്കാൻ താൻ ആളല്ലെന്നും എം.കെ. രാഘവൻ വ്യക്തമാക്കി. കോഴിക്കോട് ലോക്സഭ മണ്ഡലത്തിനു കീഴിലെ ഏഴു മണ്ഡലങ്ങളിലെയും യു.ഡി.എഫ് സ്ഥാനാർഥികളുടെ ജയത്തിനായി സജീവമായി പ്രവർത്തിക്കും. താഴേത്തട്ടിൽനിന്നുവന്ന ആൾ എന്നനിലയിൽ പ്രവർത്തകർക്കൊപ്പം നിന്നതാണ്. സ്ഥാനാർഥി നിർണയം ഉൾപ്പെടെയുള്ള കാര്യങ്ങളിൽ താഴേത്തട്ടിൽനിന്ന് കാര്യങ്ങൾ ചോദിച്ചറിഞ്ഞാണ് നേതൃത്വം തീരുമാനമെടുക്കേണ്ടത്. അങ്ങനെയുണ്ടായില്ല -അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.