കുളത്തിൽ വീണ സഹോദരനെ രക്ഷിക്കാൻ ശ്രമിക്കവേ ജ്യേഷ്ഠൻ മുങ്ങിമരിച്ചു

കൊട്ടിയം: കുളത്തിൽ വീണ സഹോദരനെ രക്ഷപ്പെടുത്താൻ ശ്രമിക്കവേ ജ്യേഷ്ഠൻ മുങ്ങിമരിച്ചു. മൈലപ്പൂര്​ പുതുച്ചിറ അൽഹംദുലില്ലയിൽ അനീസ്-ഹയറുന്നിസ ദമ്പതികളുടെ മകൻ ഫർസീനാണ് (12) മരിച്ചത്. സഹോദരൻ അഹിയാൻ (ഏഴ്​) ഗുരുതരാവസ്ഥയിൽ പാലത്തറയിലെ സഹകരണ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച വൈകീട്ട് 6.15ഓടെ ഉമയനെല്ലൂർ മാടച്ചിറ വയലിലെ കുളത്തിലായിരുന്നു സംഭവം. കുളത്തിനടുത്ത് ഷെയ്ക്സ്​ ആൻഡ്​ കേക്സ്​ എന്ന പേരിൽ ഇവരുടെ മാതാവ് ബേക്കറി നടത്തുകയാണ്. ബേക്കറിയിലെത്തിയ സഹോദരങ്ങൾ മൂത്രശങ്ക അനുഭവപ്പെട്ടതിനെ തുടർന്ന് അടുത്തുള്ള വയലിലേക്ക് പോകവെ അഹിയാൻ കാൽവഴുതി കുളത്തിൽ വീഴുകയായിരുന്നു.

രക്ഷപ്പെടുത്താനിറങ്ങിയ ഫർസീൻ മുങ്ങിത്താണു. സംഭവം ആരും അറിഞ്ഞില്ല. ഏഴോടെ സംഭവസ്ഥലത്ത്​ എത്തിയ അന്തർസംസ്ഥാന തൊഴിലാളി ചെരുപ്പ് കിടക്കുന്നത് കണ്ട്​ പരിസരവാസികളെ വിളിച്ചുകൂട്ടി. തുടർന്ന്​ നടത്തിയ തിരച്ചിലിലാണ് ഇരുവരെയും കണ്ടെത്തിയത്​. ആശുപത്രിയിലെത്തിച്ചപ്പോ​ഴേക്കും ഫർസീൻ മരിച്ചു.

Tags:    
News Summary - elder brother drowned while trying to save his brother

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.