എൽദോസ് കുന്നപ്പിള്ളി കേസിൽ അഭിഭാഷകരെ പ്രതിചേർത്ത നടപടിക്ക് സ്റ്റേ

കൊച്ചി: എൽദോസ് കുന്നപ്പിള്ളി എം.എൽ.എക്കെതിരായ പീഡനക്കേസിലെ പരാതിക്കാരിയെ മർദിച്ച സംഭവത്തിൽ അഭിഭാഷകരെ പ്രതി ചേർത്ത നടപടി ഹൈകോടതി സ്റ്റേ ചെയ്തു. അഭിഭാഷകരായ ജോസ്.ജെ. ചെരുവിൽ, അലക്സ്.എം. സക്കറിയ, പി.എസ്. സുനീർ എന്നിവർ സമർപ്പിച്ച ഹരജിയിലാണ് നടപടി.

പരാതിക്കാരിയെ ഒത്തുതീർപ്പിനെന്ന് പറഞ്ഞ് വിളിച്ചു വരുത്തി അഭിഭാഷകരുടെ ഓഫീസിൽ വെച്ച് മർദിച്ചുവെന്നായിരുന്നു കേസ്. വഞ്ചിയൂർ പൊലീസാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. കേസ് റദ്ദാക്കണമെന്നായിരുന്നു അഭിഭാഷകരുടെ ആവശ്യം. അഭിഭാഷകരെ പ്രതിചേർത്ത ണനടപടി സ്റ്റേ ചെയ്ത കോടതി പരാതിക്കാരിക്ക് നോട്ടീസ് അയച്ചു.

എൽദോസ് കുന്നപ്പിള്ളിക്ക് നിയമസഹായം നൽകുന്നത് തടയാനുള്ള ഉദ്ദേശ്യത്തോടെ രജിസ്റ്റർ ചെയത് കേസാണിതെന്നാണ് അഭിഭാഷകരുടെ വാദം. മർദിച്ചുവെന്നത് കെട്ടിച്ചമച്ചതാണെന്നും സി.സി.ടി.വി ദൃ​ശ്യങ്ങൾ പരിശോധിക്കണ​മെന്നും അഭിഭാഷകർ ഹരജിയിൽ ആവശ്യപ്പെട്ടു. 

Tags:    
News Summary - Eldos Kunnapilly case: stay on proceedings to involve lawyers

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.