ചങ്ങനാശ്ശേരി: തദ്ദേശ തെരഞ്ഞെടുപ്പിൽ നഗരസഭയില്‍ ഇടത്-വലത് മുന്നണികളുടെ സീറ്റ് വിഭജനം പൂര്‍ത്തീകരിച്ചില്ല. എന്നാല്‍, സീറ്റ് ഉറപ്പിച്ചവർ പ്രചാരണം ആരംഭിച്ചു.
കൂട്ടംകൂടിയല്ലാതെയുള്ള വീടുകയറി പ്രചാരണവും നവമാധ്യമങ്ങളുപയോഗിച്ചുള്ള പ്രചാരണവുമാണ് നടക്കുന്നത്. തെരഞ്ഞെടുപ്പ് പ്രചാരണം കൂടുതലും ഹൈടെക്കായി. സ്ഥാനാർഥികളുടെ പുഞ്ചിരിക്കുന്ന മുഖമാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലെ സ്റ്റോറികളിലും പ്രൊഫൈലുകളിലും ടാഗുകളിലുമായി നിറഞ്ഞിരിക്കുന്നത്.
പോസ്റ്ററുകളും അനൗണ്‍സ്മെൻറുകളും ന്യൂജെന്‍ തരംഗമായി സമൂഹമാധ്യമങ്ങളില്‍. വാട്സ്ആപ്, എഫ്.ബി, ഇൻസ്റ്റ, എഫ്.ബി ഗ്രൂപ്പുകള്‍, വാട്സ്ആപ് ഗ്രൂപ്പുകള്‍ തുടങ്ങി നിരവധി ആപ്പുകളിലൂടെയും ഗ്രൂപ്പുകളിലൂടെയും പ്രചാരണം മുന്നേറുകയാണ്.
ഇതിനെല്ലാം പുറമേ, അനൗണ്‍സ്മെൻറുകളും മറ്റും വിഡിയോ രൂപത്തിലും കാര്‍ട്ടൂണ്‍ രൂപത്തിലും ഓഡിയോ രൂപത്തിലും ഇറങ്ങുന്നുണ്ട്. അനിമേഷന്‍ സംവിധാനത്തിലാണ് ഇത്തരത്തിൽ ഓടുന്ന വണ്ടിയും വിവിധ വിഡിയോ എഡിറ്റിങ് ആപ്പുകള്‍ ഉപയോഗിച്ച് ചിത്രങ്ങള്‍ പ്രയോജനപ്പെടുത്തിയുള്ള വിഡിയോകളും അനൗണ്‍സ്മെൻറുകളും ഇറങ്ങുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.