കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‍റെ പ്രചരണ വാക്യം പുറത്തിറക്കി. 'ഉറപ്പാണ് എൽ.ഡി.എഫ്' എന്നാണ് പുതിയ മുദ്രാവാക്യം.
മുഖ്യമന്ത്രിയുടെ ചിത്രത്തോടെയുള്ള പരസ്യ ബോർഡുകൾക്കൊപ്പം സർക്കാറിന്‍റെ വികസന ക്ഷേമ പദ്ധതികളുടെ ചിത്രങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഉറപ്പാണ് വികസനം, ഉറപ്പാണ് ആരോഗ്യം, ഉറപ്പാണ് ജനക്ഷേമം തുടങ്ങിയ ഉപതലക്കെട്ടുകളും പ്രചരണത്തിന് ഉപയോഗിക്കും. സോഷ്യൽ മീഡിയയിലും ഈ വാചകം ഉപയോഗിച്ചായിരിക്കും പ്രചരണം. തുടർഭരണം മുന്നിൽകണ്ടുള്ളതാണ് പ്രചരണ വാചകം.
'എൽ.ഡി.എഫ് വരും എല്ലാം ശരിയാകും' എന്നായിരുന്നു 2016ലെ എൽ.ഡി.എഫ് പ്രചരണ വാചകം. സമൂഹമാധ്യമങ്ങളിൽ ഉൾപ്പെടെ വൻ തരംഗമായിരുന്ന പ്രചരണ മുദ്രാവാക്യമായിരുന്നു ഇത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.