പന്തളം: ജീവിതത്തിൽ ഇതുവരെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങിയിട്ടില്ലെന്നും ഇത്തവണ ഇറങ്ങേണ്ടിവന്നത് നുണപ്രചാരണം തടയാനാണെന്നും അന്തരിച്ച മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ ഭാര്യ മറിയാമ്മ ഉമ്മൻ. പത്തനംതിട്ട പാർലമെന്റ് മണ്ഡലം യു.ഡി.എഫ് സ്ഥാനാർഥി ആന്റോ ആൻറണിയുടെ തെരഞ്ഞെടുപ്പ് പ്രചാരണാർഥം കോൺഗ്രസ് കുളനട മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കുടുംബസംഗമത്തിൽ സംസാരിക്കുകയായിരുന്നു അവർ. ഉമ്മൻ ചാണ്ടിയുടെ മകൾ ബി.ജെ.പിയിലേക്ക് പോകുമെന്ന തരത്തിൽ നുണപ്രചാരണം നടക്കുകയാണ്. ചിന്തിക്കാൻപോലും കഴിയാത്ത കാര്യമാണിത്. ഇത്തരം പ്രചാരണങ്ങൾ നടക്കുന്നതുകൊണ്ടാണ് നേരിട്ട് പ്രചാരണത്തിനിറങ്ങിയതെന്നും അവർ പറഞ്ഞു.
യു.ഡി.എഫ് മണ്ഡലം ചെയർമാൻ പി.എം. സാജുദ്ദീൻ അധ്യക്ഷത വഹിച്ചു. ചാണ്ടി ഉമ്മൻ എം.എൽ.എ മുഖ്യാതിഥിയായിരുന്നു. ഡി.സി.സി പ്രസിഡൻറ് സതീഷ് കൊച്ചുപറമ്പിൽ, കെ. ശിവദാസ് നായർ, എൻ.സി. മനോജ്, ഉളനാട് ഹരികുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.