തിരുവനന്തപുരം: ഉപതെരഞ്ഞെടുപ്പ് തിരിച്ചടിയിൽ നേതൃത്വത്തിെൻറ വിലക്ക് മറികടന ്ന് കോൺഗ്രസിൽ വാക്പോര്. ബി.ജെ.പിയിലും എൻ.ഡി.എയിലും അടി. പാർട്ടിയും മുന്നണിയും ഇങ് ങനെ മുന്നോട്ടുപോകാനാവില്ലെന്ന മുന്നറിയിപ്പുമായി കോൺഗ്രസിലെ മുതിര്‍ന്ന നേതാക്ക ൾ സജീവമായതിന് പിന്നാലെ, പ്രവർത്തകരെ അവഗണിച്ച് സമുദായസംഘടനകൾക്ക് വിലകൽപി ക്കുന്ന രീതി തിരുത്തണമെന്ന ആവശ്യവുമായി യുവനേതാക്കളും രംഗെത്തത്തി. ഇതേനിലയിൽ മ ുന്നോട്ടുപോകാനാവില്ലെന്ന് മുസ്ലിം ലീഗും മുന്നറിയിപ്പും നല്കി. ഞായറാഴ്ച കെ.പി.സി.സി രാഷ്ട്രീയകാര്യസമിതിയും തൊട്ടടുത്തദിവസം യു.ഡി.എഫ് യോഗവും തെരഞ്ഞെടുപ്പ് തിരിച്ചടി ചര്‍ച്ചചെയ്യും.
എൻ.ഡി. എ യിൽ പാലാ ഉപതെരഞ്ഞെടുപ്പിനുശേഷം ബി.ജെ.പിയുമായി അകന്ന ബി.ഡി.ജെ.എസിന് പിന്നാലെ, പി.സി. ജോർജിെൻറ ജനപക്ഷവും അതൃപ്തി പരസ്യമാക്കി രംഗത്തെത്തി. പി.സി. തോമസിെൻറ േകരള കോൺഗ്രസടക്കം മറ്റ് ഘടകകക്ഷികളും ‘ഉടക്കി’ലാണ്. എൻ.ഡി.എയിൽ ബി.ജെ.പി ആധിപത്യം മാത്രമാണെന്നും കൂടിയാലോചനയില്ലെന്നും ഘടകകക്ഷികൾ ആരോപിക്കുന്നു.
വട്ടിയൂര്‍ക്കാവിലെ തോല്‍വിയുടെ പേരിൽ തന്നെ ക്രൂശിക്കാനുള്ള ശ്രമത്തിനെതിരെ കെ. മുരളീധരന് രംഗത്തുവന്നു. ആർ.എസ്.എസ് വോട്ടുമറിക്കലും ജാതിപറഞ്ഞ് ഇടതുമുന്നണി നടത്തിയ വോട്ടുമറിക്കലുമാണ് തോൽവിക്ക് കാരണമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. എന്നാൽ, പ്രവര്ത്തനപോരായ്മയാണ് സ്ഥാനാർഥിയായിരുന്ന കെ. മോഹന്‍കുമാര്‍ അഭിപ്രായപ്പെട്ടത്. അതിനിടെ, സ്ഥാനാർഥിയായി ആദ്യം പരിഗണിച്ച എന്‍. പീതാംബരക്കുറുപ്പ് നേതാക്കളെ കടുത്തഭാഷയിൽ വിമർശിച്ചു. നേതാക്കളെ കാണുന്നത് ചാനലുകളില്‍ മാത്രമാണെന്നും ജനങ്ങളുമായോ പ്രവര്‍ത്തകരുമായോ ഒരു ബന്ധവുമില്ലെന്നും പറഞ്ഞു.
പരാജയം ബി.ഡി.ജെ.എസും ബി.ജെ.പിയും തമ്മിെല അകൽച്ച വർധിപ്പിച്ചിട്ടുണ്ട്. അഞ്ച് മണ്ഡലങ്ങളിലും ബി.ഡി.ജെ.എസ് വോട്ടുകൾ എൽ.ഡി.എഫിലേക്ക് പോയെന്ന ആരോപണം ബി.ജെ.പിയിൽ ഉണ്ട്. അതിന് പിന്നാലെയാണ് എൻ.ഡി.എയെയും ബി.ജെ.പിെയയും വിമർശിച്ച് ജനപക്ഷം നേതാവ് പി.സി. ജോർജും രംഗത്തെത്തിയത്. പാലാ ഉപതെരഞ്ഞെടുപ്പിൽ സ്ഥാനാർഥിത്വം പ്രതീക്ഷിച്ച പി.സി. തോമസിെൻറ കേരള കോൺഗ്രസും കടുത്ത നീരസത്തിലാണ്.
എൻ.ഡി.എയിലേക്ക് ഘടകകക്ഷികളെല്ലാം എത്തിയത് കേന്ദ്ര ഇടപെടലിലൂടെയായിരുന്നു. അതിനാൽ മുന്നണിയിലെ പ്രശ്നങ്ങൾ പരിഹരിക്കേണ്ട ചുമതല കേന്ദ്രനേതൃത്വത്തിനാണെന്ന നിലപാടിലാണ് നേതൃത്വം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.