കോഴിക്കോട്: നിയമസഭ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് അന്വേഷണ കമ്മിറ്റിയുടെ റിപ്പോർട്ടിെൻറ അടിസ്ഥാനത്തിൽ ഉത്തരവാദികളായവർക്കെതിരെ നടപടിയുണ്ടാവുമെന്ന് ആക്ടിങ് സെക്രട്ടറി പി.എം.എ. സലാം പറഞ്ഞു. ഡിസംബർ 20ന് ചേരുന്ന നിർവാഹക സമിതിക്ക് ശേഷമാവും നടപടി.
ചില മണ്ഡലങ്ങളിൽ വോട്ട് കുറഞ്ഞതുൾപ്പെടെയുള്ള വിഷയങ്ങളിൽ വിശദമായ പരിശോധന പാർട്ടി നടത്തിയിട്ടുണ്ടെന്നും പി.എം.എ. സലാം പറഞ്ഞു. മുസ്ലിം ലീഗ് ഉന്നതാധികാര സമിതി യോഗത്തിനുശേഷം കോഴിക്കോട്ട് വാർത്തസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചിലയിടങ്ങളിൽ പാർട്ടിക്കകത്തെ പ്രശ്നങ്ങൾ തീർക്കാൻ 20നകം ചർച്ച നടത്തും. സർക്കാറിെൻറ ജനവിരുദ്ധ നയങ്ങൾക്കെതിരെ സമാനമനസ്കരുമായി ചേർന്ന് പ്രക്ഷോഭം നടത്താൻ ശനിയാഴ്ച ചേർന്ന നേതൃയോഗം തീരുമാനിച്ചിട്ടുണ്ട്.
വഖഫ് ബോർഡ് നിയമന വിഷയത്തിൽ സർക്കാറിെൻറ നിഷേധാത്മക നയത്തിനെതിരെ മുസ്ലിം സംഘടനകളുമായി ചേർന്ന് പ്രക്ഷോഭം നടത്തും. കഴിഞ്ഞ ദിവസം കോഴിക്കോട് ചേര്‍ന്ന സംഘടന നേതാക്കളുടെ യോഗത്തിനു ശേഷം നിലപാട് ബന്ധപ്പെട്ടവരെ അറിയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.