കൊച്ചി: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ തെരഞ്ഞെടുപ്പ് സത്യവാങ്മൂലത്തിൽ ഭൂമിയുടെ വിവരങ്ങൾ മറച്ചുെവച്ച് തട്ടിപ്പുനടത്തിയെന്ന ആരോപണവുമായി ബി.ജെ.പി. ഇതുസംബന്ധിച്ച രേഖകൾ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എ.എൻ. രാധാകൃഷ്ണൻ വാർത്തസമ്മേളനത്തിൽ പുറത്തുവിട്ടു.
2011ൽ കോടിേയരി നിയമസഭയിലേക്ക് മത്സരിക്കുേമ്പാൾ ഭാര്യ വിനോദിനിയുടെ പേരിൽ വീടുള്ളതടക്കം രണ്ട് സ്ഥലങ്ങൾ ഉണ്ടെന്ന് രേഖപ്പെടുത്തിയിരുന്നു. രണ്ടിനും കൂടി 4.5 ലക്ഷമാണ് വില കാണിച്ചത്. എന്നാൽ, ഇൗ സ്ഥലങ്ങൾ ഇൗടുവെച്ച് വിനോദിനി 2009ൽ സി.പി.എം നിയന്ത്രണത്തിലുള്ള ചൊക്ലി സർവിസ് സഹകരണ ബാങ്ക്, കോടിയേരി സർവിസ് സഹകരണ ബാങ്ക് എന്നിവിടങ്ങളിൽനിന്നായി 18 ലക്ഷം രൂപ വായ്പ എടുത്തിരുന്നു. 2009ൽ 18 ലക്ഷം രൂപ വായ്പ ലഭിച്ച സ്ഥലങ്ങൾക്കാണ് 2011ൽ നൽകിയ സത്യവാങ്മൂലത്തിൽ 4.5 ലക്ഷം മതിപ്പുവില കാണിച്ചതെന്ന് രാധാകൃഷ്ണൻ ചൂണ്ടിക്കാട്ടി. 2014ൽ 13.5 സെൻറ് സ്ഥലം 45 ലക്ഷം രൂപക്ക് നിഖിൽ രാജൻ എന്നയാൾക്ക് വിറ്റു.
2015 ജൂൺ 30ന് കോടിയേരി ഗവർണർക്ക് നൽകിയ സത്യവാങ്മൂലത്തിൽ ശേഷിച്ച ഒരു സ്ഥലത്തിന് നാലര ലക്ഷം രൂപയാണ് കാണിച്ചത്. 4.5 ലക്ഷം രൂപ മതിപ്പുവില കാണിച്ച സ്ഥലം 45 ലക്ഷം രൂപക്ക് വിറ്റശേഷം പണം എന്തുചെയ്തെന്ന് വിവരമില്ലെന്നും ബി.ജെ.പി ആരോപിക്കുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.