തിരുവനന്തപുരം: വോട്ടെണ്ണൽ ദിനത്തിൽ വിജയാഹ്ലാദ പ്രകടനങ്ങളുടെ കാര്യത്തിൽ തിങ്കളാഴ്ചത്തെ സർവകക്ഷി യോഗ തീരുമാനത്തിനനുസരിച്ച് നീങ്ങാൻ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ ധാരണ. പൊതുവെ നിയന്ത്രണം വേണമെന്നതാണ് പാർട്ടി സമീപനം.
കോവിഡ് വാക്സിനേഷൻ, വാക്സിനേഷൻ ചലഞ്ച് തുടങ്ങിയ കാര്യങ്ങളല്ലാതെ യോഗത്തിൽ കാര്യമായ ചർച്ചയുണ്ടായില്ല. കോവിഡ് അവലോകന യോഗങ്ങളുടെ തിരക്കിലായതിനാൽ മുഖ്യമന്ത്രി പങ്കെടുത്തില്ല. കോവിഡ് നിയന്ത്രണങ്ങൾ കാരണം മറ്റ് ജില്ലകളിൽ നിന്നുള്ള അംഗങ്ങളിൽ പലരും എത്തിയിരുന്നുമില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.