തിരുവനന്തപുരം: 12 വാർഡുകളിലേക്ക് നടന്ന തേദ്ദശ ഉപതെരഞ്ഞെടുപ്പിൽ ഇടതുമുന്നണി എട്ട് സീറ്റിലും യു.ഡി.എഫ് നാലിലും വിജയിച്ചു. കൈവശമുണ്ടായിരുന്ന രണ്ട് സീറ്റുകൾ യു.ഡി.എഫിന് നഷ്ടമായി. ഇടതുമുന്നണി വിജയിച്ച സ്ഥലങ്ങൾ: പത്തനംതിട്ട- മല്ലപ്പള്ളി ഗ്രാമപഞ്ചായത്ത് -കിഴക്കക്കര- ജേക്കബ് തോമസ് (കൊച്ചുമോൻ)- 86 വോട്ട് ഭൂരിപക്ഷം, ആലപ്പുഴ- എഴുപുന്ന ഗ്രാമപഞ്ചായത്ത്- കുമാരപുരം- സീതമ്മ (സീത ടീച്ചർ)- 34, തൃശൂർ- വാടാനപ്പള്ളി ഗ്രാമപഞ്ചായത്ത്- നടുവിക്കര വെസ്റ്റ്- അനിൽ ലാൽ (കൊച്ചു)- 130, ഫറോക്ക് മുനിസിപ്പാലിറ്റി- ഇരിയംപാടം- കെ.എം-. അഫ്സൽ 82, പന്തലായനി ബ്ലോക്ക് പഞ്ചായത്ത് -വെങ്ങളം- നാരായണി- 1251, കണ്ണൂർ- പയ്യന്നൂർ മുനിസിപ്പാലിറ്റി- കണ്ടങ്കാളി നോർത്ത് പി.കെ.-- പ്രസീത 365, മട്ടന്നൂർ മുനിസിപ്പാലിറ്റി- ഉരുവച്ചാൽ- എ.കെ. സുരേഷ് കുമാർ- 124, കണ്ണൂർ- പായം ഗ്രാമപഞ്ചായത്ത്- മട്ടിണി- പി.എൻ. സുരേഷ്- 268.
യു.ഡി.എഫ് വിജയിച്ച വാർഡുകൾ. പത്തനംതിട്ട മുനിസിപ്പാലിറ്റി- കുമ്പഴ വെസ്റ്റ് ആമിന ഹൈദരലി- 101, മലപ്പുറം- ആലങ്കോട് ഗ്രാമപഞ്ചായത്ത്- ചിയാന്നൂർ -നഫീസാബി. -492, കണ്ണമംഗലം ഗ്രാമപഞ്ചായത്ത്- ചെങ്ങാനി- ആബിദ അബ്ദുറഹിമാൻ- 126, കോഴിക്കോട് ചെക്യാട് ഗ്രാമപഞ്ചായത്ത്- പാറക്കടവ്- പി.കെ. അനീഫ 529. പത്തനംതിട്ടയിലെ കിഴക്കക്കര, കണ്ണൂരിലെ മട്ടിണി എന്നീ വാർഡുകളാണ് യു.ഡി.എഫിന് നഷ്ടമായത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.