ഉപതെരഞ്ഞെടുപ്പ്: വെൽഫെയർ പാർട്ടിയുടെ പിന്തുണ യു.ഡി.എഫിന്

തിരുവനന്തപുരം: അഞ്ച് മണ്ഡലങ്ങളിൽ നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വെൽ​െഫയർപാർട്ടി യു.ഡി.എഫിനെ പിന്തുണക്കുമെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.എ. ഷഫീക്ക്. ജനാധിപത്യത്തെയും മതനിരപേക്ഷതയെയും തകർക്കുന്ന സംഘ്​പരിവാർ ശക്തികൾക്കും സംസ്ഥാന സർക്കാറി​െൻറ ജനവിരുദ്ധ നയങ്ങൾക്കുമെതിരായ വിധിയെഴുത്താകും ഉപതെരഞ്ഞെടുപ്പ് ഫലം.

പ്രധാനമന്ത്രിയെയോ ഭരണകൂടത്തെയോ വിമർശിച്ചാൽ രാജ്യദ്രോഹമാകുന്ന സൈനിക രാജ്യമായി ഇന്ത്യയെ നരേന്ദ്ര മോദി മാറ്റിയെടുത്തിരിക്കുന്നു. രണ്ടാം മോദി ഭരണത്തിൽ രാജ്യത്തി​െൻറ സമസ്ത മേഖലകളും തകർന്നടിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

പരിസ്ഥിതി നിയമങ്ങൾ അട്ടിമറിച്ച് കോർപറേറ്റ് ഖനനമാഫിയകൾക്കും റിയൽ എസ്​​റ്റേറ്റ്് മാഫിയകൾക്കും ഒത്താശ ചെയ്യുകയാണ് പിണറായി സർക്കാർ. ഹാരിസണടക്കമുള്ള കോർപറേറ്റ് ഭൂമാഫിയകൾക്കുവേണ്ടി കേസുകൾ തോറ്റുകൊടുക്കുന്നു. അവർക്ക് കൂടുതൽ ആനുകൂല്യങ്ങൾ ലഭ്യമാക്കുന്ന നയപരമായ തീരുമാനങ്ങളുമായാണ് ഇടത് സർക്കാർ മുന്നോട്ടുപോകുന്നത്.

ആശ്രിതരെയും ഇടതുസംഘടന നേതാക്കളെയും ഉന്നത തസ്തികകളിൽ തിരുകിക്കയറ്റാൻ പി.എസ്.സിയെപോലും ദുരുപയോഗം ചെയ്യുന്നു. തെരഞ്ഞെടുപ്പിൽ ജനം പരാജയപ്പെടുത്തിയ നേതാക്കളെ കുടിയിരുത്താൻ കാബിനറ്റ് റാങ്കുള്ള തസ്തികൾ സൃഷ്​ടിച്ച് ഭരണധൂർത്ത് തുടരുകയാണെന്നും കെ.എ. ഷഫീക്ക് വാർത്തസമ്മേളനത്തിൽ ആരോപിച്ചു.

സംസ്ഥാന വൈസ് പ്രസിഡൻറ് ശ്രീജ നെയ്യാറ്റിൻകര, സംസ്ഥാനസമിതി അംഗം എൻ.എം. അൻസാരി തുടങ്ങിയവരും പങ്കെടുത്തു.

Full View
Tags:    
News Summary - By Elections 2019 Welfare Party of india -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.