കണ്ണൂര്‍: പയ്യന്നൂർ ഇലക്ട്രിക് കടയില്‍ വന്‍ അഗ്നിബാധ. പെരുമ്പ ദേശീയപാതയോരത്തെ സോണ ലൈറ്റ്സിലാണ് തീപ്പിടിത്തമുണ്ടായത്. രാവിലെ ഏഴേകാലോടെയായിരുന്നു സംഭവം. മൂന്നാമത്തെ നിലയിലാണ് തീപിടിച്ചത്. തീയും പുകയും ഉയരുന്നത് കണ്ട് വഴിയാത്രക്കാരാണ് അഗ്നിശമന സേനയെ വിവരമറിയിച്ചത്.
ഫയർഫോഴ്സെത്തുമ്പോഴേക്കും മൂന്നാം നിലയിലെ മുഴുവൻ സാധനങ്ങളിലേക്കും തീ പടർന്നിരുന്നു. താഴത്തെ നിലയിലേക്കും തീ പടർന്നു. അസിസ്റ്റൻറ് ഫയര്‍സ്റ്റേഷന്‍ ഓഫീസര്‍ ഗോകുല്ദാസിെൻറ നേതൃത്വത്തില്‍ മൂന്ന് യൂണിറ്റ് ഫയര്‍എഞ്ചിന്‍ മണിക്കൂറുകളോളം നീണ്ട പ്രയത്‌നത്തിനൊടുവിലാണ് തീ അണച്ചത്. കട ഭാഗീകമായി കത്തിനശിച്ചു. വൈദ്യുതി ഷോര്‍ട്ട് സര്‍ക്യൂട്ടാണ് തീപിടുത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.