തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതിനിരക്ക് വർധിപ്പിച്ചു. യൂനിറ്റിന് 25 മുതൽ 40 പൈസ വരെയാണ് വർധന. ഇതിനൊപ്പം മാസാമാസം നൽകേണ്ട ഫിക്സഡ് ചാർജും കുത്തനെ വർധിപ്പിച്ചു. തിങ്കളാഴ്ചതന്നെ വർധന പ്രാബല്യത്തിൽ വരും. ഇക്കൊല്ല ം 902 കോടി ഇതുവഴി ബോർഡിന് അധികവരുമാനം ലഭിക്കുന്ന തീരുമാനം വൈദ്യുതി െറഗുലേറ്ററി കമീഷനാണ് കൈക്കൊണ്ടത്.
< p>ഗാർഹികവൈദ്യുതിക്ക് ശരാശരി 11.4 ശതമാനം വർധിച്ചപ്പോൾ വ്യവസായ-വാണിജ്യമേഖലക്ക് കുറഞ്ഞവർധനയേ വരുത്തിയുള്ളൂ. ലേ ാ ടെൻഷൻ വ്യവസായത്തിന് 5.7 ശതമാനവും ഹൈ ടെൻഷന് 6.1ഉം വാണിജ്യമേഖലക്ക് വെറും 3.3 ശതമാനവുമാണ് വർധന. മൊത്തം വർധന 6.8 ശതമ ാനമാണ്. 1101.72 കോടി രൂപയുടെ വർധന ഇക്കൊല്ലവും 700.44 കോടിയുടെ വർധന അടുത്തവർഷവും (2020-21) നടപ്പാക്കണമെന്ന് ബോർഡ് ആവശ ്യപ്പെട്ടിരുെന്നങ്കിലും ഇൗ വർഷത്തേത് മാത്രമാണ് അനുവദിച്ചത്. ഇത് അടുത്തവർഷങ്ങളിലെ കമ്മി നികത്താൻ കൂടി ക ഴിയുംവിധമാണെന്ന് കമീഷൻ അഭിപ്രായപ്പെട്ടു.വീടുകളുടെ വൈദ്യുതിക്ക് യൂനിറ്റിന് 25 പൈസ മുതൽ 40 പൈസ വരെ വർധിച്ച ു. 1000 വാട്ട് വരെ കണക്റ്റഡ് ലോഡുള്ള പ്രതിമാസം 40 യൂനിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്ന ബി.പി.എല്ലുകാർക്ക് വർ ധനയില്ല. നിലവിലെ 1.50 രൂപ തുടരും. 50 യൂനിറ്റ് വരെ 25 പൈയും 51-100, 201-150,151-200, 201-250 യൂനിറ്റുകളുടെ സ്ലാബുകളിൽ യൂനിറ്റിന് 30 ൈപസ വീ തവും ഉയർത്തി. 250 യൂനിറ്റിന് മുകളിൽ എല്ലാവർക്കും ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റുകൾക്കും ഒരേ വില നൽകേണ്ടിവരുന് ന നോൺ-ടെലിസ്കോപിക് നിരക്കാണ്. 300 യൂനിറ്റ് വരെ യൂനിറ്റിന് 30 പൈസ വീതവും അതിന് മുകളിൽ 40 പൈസ നിരക്കിലുമാണ് വ ർധന.
350 യൂനിറ ്റിന് മുകളിൽ ഉപയോഗിക്കുന്നവർക്ക് നിലവിലെ നിരക്ക് കുറക്കണമെന്ന ബോർഡിെൻറ ആവശ്യം കമീഷൻ നിരാകരിച്ചു. ഇ വർക്ക് യൂനിറ്റ് 40 പൈസ വീതം വർധിപ്പിച്ചു. ബി.പി.എല്ലുകാരിൽ 1000 യൂനിറ്റ് വരെ കണക്റ്റഡ് ലോഡ് ഉള്ളവരിൽ അർബുദ ബാധിതർ േപാലെ രോഗികളും അംഗവൈകല്യമുള്ളവരും ഉണ്ടെങ്കിൽ അവർക്ക് യൂനിറ്റിന് 1.50 രൂപ എന്ന കുറഞ്ഞനിരക്കിൽ നൽകും. എൻഡോസൾഫാൻ ഇരകൾക്കും യൂനിറ്റിന് 1.50 രൂപക്ക് നൽകുന്നത് തുടരും. വീടുകൾക്ക് നിലവിൽ മാസം സിംഗിൾ ഫേസിന് 30 രൂപയും ത്രീ ഫേസിന് 80 രൂപയുമായിരുന്ന ഫിക്സഡ് ചാർജ് വിവിധ വിഭാഗങ്ങളായി തിരിച്ച് കുത്തനെ ഉയർത്തി. ഇത് സിംഗിൾ ഫേസിന് 35 രൂപ മുതൽ 160 രൂപ വരെയായും ത്രീഫേസിന് 90 രൂപ മുതൽ 150 രൂപ വരെയുമായാണ് വർധിച്ചത്.
അടുത്ത നാലുവർഷത്തെ ബോർഡിെൻറ പ്രതീക്ഷിത വരവ് -ചെലവുകൾ കൂടി കണക്കാക്കിയാണ് തീരുമാനമെടുത്തതെന്ന് കമീഷൻ ചെയർമാൻ പ്രേമൻ ദിരാജ് വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബോർഡിന് സെപ്റ്റംബറിൽ അതുവരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തി വീണ്ടും നിരക്ക് പുനഃപരിശോധനക്ക് കമീഷനെ സമീപിക്കാം. തെളിവെടുപ്പ് നടത്തി കമീഷൻ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസം മുമ്പ് തന്നെ കമീഷൻ വർധനക്ക് നടപടികൾ പൂർത്തിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ് വന്നതിനാലാണ് പ്രഖ്യാപിക്കാതിരുന്നത്. നാല് വർഷത്തെ കണക്കുകൾ കമീഷൻ ആവശ്യപ്പെട്ടിരുന്നു. രണ്ട് വർഷത്തെ നിരക്ക്വർധന നിർദേശം ബോർഡ് സമർപ്പിച്ചു. സർക്കാർ നിർദേശപ്രകാരമാണ് ഒരുവർഷത്തെ വർധനക്ക് തീരുമാനമായത്. നേരേത്ത നിരക്ക് വർധിച്ചത് 2017 ഏപ്രിലിലാണ്.
വീടുകളുടെ വർധനാനിർദേശം ചുവടെ:
40 യൂനിറ്റ് വരെ വർധനയില്ല
1 -50 വരെ നിലവിൽ 2.90-ബോർഡ് ആവശ്യം 3.50 രൂപ-കമീഷൻ അംഗീകരിച്ചത് 3.15, വർധന 25 പൈസ
51 മുതൽ 100 വരെ -നിലവിൽ 3.40. ബോർഡ് ആവശ്യം 4.20. കമീഷൻ അംഗീകരിച്ചത് 3.70. വർധന -30 പൈസ
101-150 നിലവിൽ 4.50. ബോർഡ് ആവശ്യപ്പെട്ടത് 5.20 അംഗീകരിച്ചത് 4.80 - വർധന 30 പൈസ
151-200 നിലവിൽ 6.10, ബോർഡ് ആവശ്യപ്പെട്ടത് 5.80, അംഗീകരിച്ചത് 6.40 വർധന 30 പൈസ.
201-250 നിലവിൽ 7.30. ബോർഡ് ആവശ്യം 6.50 അംഗീകരിച്ചത് 7.60. വർധന 30 പൈസ
------
300ന് മുകളിൽ നോൺ െടലിസ്കോപ്പിക് ഉപയോഗിക്കുന്ന എല്ലാ യൂനിറ്റിനും ഒരേനിരക്ക്
0-300 - നിലവിൽ 5.50. ബോർഡ് ആവശ്യം 5.95. അംഗീകരിച്ചത് 5.80 വർധന 30 പൈസ
0-350 നിലവിൽ 6.20 ആവശ്യം 6.30. അംഗീകരിച്ചത് 6.60 വർധന 30പൈസ
0-400 നിലവിൽ 6.50. ആവശ്യം 6.45, അംഗീകരിച്ചത് 6.90 വർധന -40 പൈസ
0-500 നിലവിൽ 6.70. ആവശ്യം 6.65, അംഗീകരിച്ചത് -7.10 വർധന 40 പൈസ
500ന് മുകളിൽ നിലവിൽ 7.50. ആവശ്യം 6.90. അംഗീകരിച്ചത് 7.90 വർധന 40 പൈസ
കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് നിരക്ക് കുറയ്ക്കണമെന്ന നിർദേശം തള്ളി
തിരുവനന്തപുരം: കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാരുടെ നിരക്ക് കുറയ്ക്കാൻ ബോർഡ് കൊണ്ടുവന്ന നിർദേശം െറഗുലേറ്ററി കമീഷൻ തള്ളി. മാസം 150 യൂനിറ്റിന് മുകളിൽ ഉപയോഗിക്കുന്നവരുടെ നിരക്ക് കുറയ്ക്കാനും അതിൽ താഴെ ഉപയോഗിക്കുന്ന സാധാരണക്കാരുടെ നിരക്ക് വർധിപ്പിക്കാനുമായിരുന്നു നിർദേശം. എന്നാൽ, എല്ലാ വിഭാഗത്തിനും നിരക്ക് വർധിപ്പിച്ച കമീഷൻ സാമ്പത്തികശേഷിയുള്ള, കൂടുതൽ ഉപേയാഗിക്കുന്നവർക്ക് വർധനയുടെ തോത് കൂട്ടുകയും ചെയ്തു.
151നും 200നും ഇടയിലെ വൈദ്യുതി ഉപയോഗത്തിന് നിലവിലെ നിരക്ക് യൂനിറ്റിന് 6.10 രൂപയാണ്. ഇത് ഇക്കൊല്ലം 5.80 രൂപയാക്കാനായിരുന്നു ബോർഡ് നിർദേശം. എന്നാൽ 30 പൈസ വർധിപ്പിച്ച് 6.40 ആയി വർധിച്ചു. 201-250 വിഭാഗത്തിൽ നിലവിലെ 7.30 രൂപ 6.50 ആയി കുറയ്ക്കണമെന്ന നിർദേശവും നിരാകരിച്ചു. 30 പൈസ വർധിപ്പിച്ച് 7.60 രൂപയാക്കി ഉയർത്തി.
250ന് മുകളിൽ ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും ഒരേ നിരക്കാണ് നൽകേണ്ടത്. 300 യൂനിറ്റുവരെ നിലവിലെ 5.50 രൂപ 5.95 ആയും 350 യൂനിറ്റുവരെ നിലവിലെ 6.20 രൂപ 6.30 ആയും വർധിപ്പിക്കണമെന്നായിരുന്നു ബോർഡ് ആവശ്യം. എന്നാൽ, 300വരെ 30 പൈസയും 350വരെ 40 പൈസയുമാണ് കമീഷൻ വർധിപ്പിച്ചത്. 400 യൂനിറ്റുവരെയും 500 യൂനിറ്റുവരെയും അഞ്ച് പൈസ വീതവും 500ന് മുകളിൽ 60 പൈസ വീതവും കുറയ്ക്കാനും കമീഷൻ ശിപാർശ നൽകി. എന്നാൽ, എല്ലാ വിഭാഗത്തിലും 40 പൈസ വീതം വർധിപ്പിച്ചു.
വീടുകൾക്ക് ഫിക്സഡ് ചാർജ് നിലവിൽ സിംഗിൾ ഫേസിന് മാസം 30 രൂപ, ത്രീഫേസിന് മാസം 80 രൂപ എന്നിങ്ങനെ രണ്ട് വിഭജനമാണ് ഉണ്ടായിരുന്നത്. എന്നാൽ, ഇത് സ്ലാബ് അടിസ്ഥാനത്തിൽ വർധിപ്പിച്ചു. ഇത് രണ്ട് സ്ലാബാക്കാൻ മാത്രമാണ് ബോർഡ് ആവശ്യപ്പെട്ടത്. എന്നാൽ, കമീഷൻ 50 യൂനിറ്റുവരെ സിംഗിൾ ഫേസിന് 35 രൂപയായും ത്രീഫേസിന് 90 രൂപയായും വർധിപ്പിച്ചു.
യൂനിറ്റ്, സിംഗിൾ ഫേസ് നിരക്ക്, ത്രീഫേസ് നിരക്ക് എന്നീ നിലയിൽ വർധിപ്പിച്ച നിരക്ക്
51-100 യൂനിറ്റ് 45 രൂപ, 90 രൂപ
101-150 യൂനിറ്റ് 55 രൂപ, 100 രൂപ
151-200 യൂനിറ്റ് 70, 100 രൂപ
201-250 യൂനിറ്റ് 80, 100 രൂപ
അതിനുമുകളിൽ 300 യൂനിറ്റുവരെ 100 -110 രൂപ, 350 വരെ 110 രൂപ വീതം, 400 വരെ 120 രൂപ വീതം, 500 വരെ 150 രൂപ വീതം, 501ന് മുകളിൽ 150 രൂപ വീതം എന്നിങ്ങനെയും ഉയർത്തി. അതായത് 300 യൂനിറ്റിന് മുകളിൽ ത്രീഫേസിനും സിംഗിൾ ഫേസിനും ഒരേ ഫിക്സഡ് ചാർജാണ്. ഇവ മുമ്പുണ്ടായിരുന്നതിനെക്കാൾ വൻതോതിൽ കൂടുകയും ചെയ്തു.
കെ.എസ്.ഇ.ബിക്ക് പിരിഞ്ഞുകിട്ടാൻ 2000 കോടി
തിരുവനന്തപുരം: ബോർഡിെൻറ 2000 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന് െറഗുലേറ്ററി കമീഷൻ നിർദേശം നൽകി. നിലവിൽ 97-98 ശതമാനമാണ് ബോർഡിെൻറ വരവ്. പുതുതായി കുടിശ്ശിക വരുന്നത് കുറവാണ്. എന്നാലും, കുടിശ്ശിക പിരിക്കാൻ നടപടി വേണം. വാട്ടർ അതോറിറ്റി അടക്കമുള്ള സർക്കാർ സ്ഥാപനങ്ങളും വൻ തുക നൽകാനുണ്ട്. ബോർഡിലെ പെർഷൻ ഫണ്ട് സംബന്ധിച്ച് കമീഷൻ പഠനം നടത്തും. ബോർഡ് ഫണ്ടിെൻറ കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കണം. ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നത് സംബന്ധിച്ച് കോഴിക്കോട് െഎ.െഎ.എം നൽകിയ നിർദേശം നടപ്പാക്കണം. കേടായ മീറ്ററുകൾ മാറ്റിസ്ഥാപിക്കണം. സ്മാർട്ട് മീറ്ററുകൾ വ്യാപകമാക്കണമെന്നും കമീഷൻ ബോർഡിന് നിർദേശം നൽകി.
ഇക്കൊല്ലത്തേത് മുതൽ നാല് വർഷത്തെ വരവും ചെലവും പരിശോധിച്ച കമീഷൻ ബോർഡ് നാല് വർഷവും ബോർഡ് കമ്മിയിലാണെന്ന് വിലയിരുത്തി. 18-19ൽ 32.15 കോടിയും 19-20ൽ 800.55 കോടിയും 20-21ൽ 944.75 കോടിയും 21-22ൽ 998.53 കോടിയുമാണ് കമീഷൻ അംഗീകരിച്ച കമ്മി. ഇതിൽ ഇക്കൊല്ലം 902 കോടിയാണ് നിരക്ക് വർധനയായി അംഗീകരിച്ചത്. ഇൗ വർധന വരും വർഷങ്ങളിൽ ഇൗ വർധനകൂടി പരിഗണിക്കുെമന്നും കമീഷൻ അറിയിച്ചു.
വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി വില യൂനിറ്റിന് 6.10 രൂപയാണ്. എന്നാൽ, ശരാശരി 4.62 രൂപക്കാണ് വിതരണം ചെയ്യുന്നതെന്നും കമീഷൻ വ്യക്തമാക്കി. മധ്യകാലനിരക്ക് അവലോകനനിർദേശം നൽകാൻ ബോർഡിന് കമീഷൻ അനുമതി നൽകിയിട്ടുണ്ട്. 5000 കോടിയോളം നേരത്തേ കമീഷൻ അംഗീകരിച്ച കമ്മി നികത്താനുമുണ്ട്. അതിനാൽ ഭാവിയിലും നിരക്ക് വർധനക്ക് സാധ്യതയുണ്ട്.
വൈദ്യുതിവാഹന ചാർജിങ് സ്റ്റേഷനുകൾക്ക് കുറഞ്ഞ നിരക്ക്
തിരുവനന്തപുരം: വൈദ്യുതിവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ അവയുടെ ചാർജിങ് സ്റ്റേഷനുകൾക്ക് നൽകുന്ന വൈദ്യുതിനിരക്ക് ആകർഷകമാക്കി. എൽ.ടിയിൽ വരുന്ന റീചാർജിങ് സ്റ്റേഷനുകളുടെ ഫിക്സഡ് ചാർജ് നിരക്ക് കിലോവാട്ടിന് 75 രൂപയായിരിക്കും. ൈവെദ്യുതിനിരക്ക് യൂനിറ്റിന് അഞ്ച് രൂപയും. എച്ച്.ടിയിൽ വരുന്നതിന് ഡിമാൻഡ് ചാർജ് കെ.വി.എക്ക് 250 രൂപയും യൂനിറ്റ് നിരക്ക് അഞ്ച് രൂപയുമായിരിക്കും. വൈദ്യുതിവാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ഇൗ കുറഞ്ഞ നിരക്കെന്നാണ് കമീഷൻ പറയുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.