Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസംസ്ഥാനത്ത്​...

സംസ്ഥാനത്ത്​ വൈദ്യുതിനിരക്ക്​ വർധിപ്പിച്ചു

text_fields
bookmark_border
Electricity
cancel

തിരുവനന്തപുരം: സംസ്ഥാനത്ത്​ വൈദ്യുതിനിരക്ക്​ വർധിപ്പിച്ചു. യൂനിറ്റിന്​ 25 മുതൽ 40 പൈസ വരെയാണ്​ വർധന. ഇതിനൊപ്പം മാസാമാസം നൽകേണ്ട ഫിക്​സഡ്​ ചാർജും ​കുത്തനെ വർധിപ്പിച്ചു. തിങ്കളാഴ്ചതന്നെ വർധന പ്രാബല്യത്തിൽ വരും. ഇക്കൊല്ല ം 902 കോടി ഇതുവഴി ബോർഡിന്​ അധികവരുമാനം ലഭിക്കുന്ന തീരുമാനം വൈദ്യുതി ​െറഗുലേറ്ററി കമീഷനാണ്​ കൈക്കൊണ്ടത്​.

< p>ഗാർഹികവൈദ്യുതിക്ക്​ ശരാശരി 11.4 ശതമാനം വർധിച്ചപ്പോൾ വ്യവസായ-വാണിജ്യമേഖലക്ക്​ കുറഞ്ഞവർധനയേ വരുത്തിയുള്ളൂ. ലേ ാ ടെൻഷൻ വ്യവസായത്തിന്​ 5.7 ശതമാനവും ഹൈ ടെൻഷന്​ 6.1ഉം വാണിജ്യമേഖലക്ക്​ വെറും 3.3 ശതമാനവുമാണ്​ വർധന. മൊത്തം വർധന 6.8 ശതമ ാനമാണ്​. ​1101.72 കോടി രൂപയുടെ വർധന ഇക്കൊല്ലവും 700.44 കോടിയുടെ വർധന അടുത്തവർഷവും (2020-21) നടപ്പാക്കണമെന്ന്​ ബോർഡ്​ ആവശ ്യപ്പെട്ടിരു​െന്നങ്കിലും ഇൗ വർഷത്തേത്​ മാത്രമാണ്​ അനുവദിച്ചത്​. ഇത്​ അടുത്തവർഷങ്ങളിലെ കമ്മി നികത്താൻ കൂടി ക ഴിയുംവിധമാണെന്ന്​ കമീഷൻ അഭിപ്രായപ്പെട്ടു.

വീടുകളുടെ വൈദ്യുതിക്ക്​ യൂനിറ്റിന്​ 25 പൈസ മുതൽ 40 പൈസ വരെ വർധിച്ച ു. 1000 വാട്ട്​ വരെ കണക്​റ്റഡ്​ ലോഡുള്ള പ്രതിമാസം 40 യൂനിറ്റ്​ വരെ വൈദ്യുതി ഉപയോഗിക്കുന്ന ബി.പി.എല്ലുകാർക്ക്​ വർ ധനയില്ല. നിലവിലെ 1.50 രൂപ തുടരും. 50 യൂനിറ്റ്​ വരെ 25 പൈയും 51-100, 201-150,151-200, 201-250 യൂനിറ്റുകളുടെ സ്ലാബുകളിൽ യൂനിറ്റിന്​ 30 ​ൈപസ വീ തവും ഉയർത്തി. 250 യൂനിറ്റിന്​ മുകളിൽ എല്ലാവർക്കും ഉപയോഗിക്കുന്ന മുഴുവൻ യൂനിറ്റുകൾക്കും ഒരേ വില നൽകേണ്ടി​വരുന് ന നോൺ-ടെലിസ്​കോപിക്​ നിരക്കാണ്​. 300 യൂനിറ്റ്​ വരെ യൂനിറ്റിന്​ 30 പൈസ വീതവും അതിന്​ മുകളിൽ 40 പൈസ നിരക്കിലുമാണ്​ വ ർധന.


350 യൂനിറ ്റിന്​ മുകളിൽ ഉപയോഗിക്കുന്നവർക്ക്​ നിലവിലെ നിരക്ക്​ കുറ​ക്കണമെന്ന ബോർഡി​​​െൻറ ആവശ്യം കമീഷൻ നിരാകരിച്ചു. ഇ വർക്ക്​ യൂനിറ്റ്​ 40 പൈസ വീതം വർധിപ്പിച്ചു. ബി.പി.എല്ലുകാരിൽ 1000 യൂനിറ്റ്​​ വരെ കണക്​റ്റഡ്​ ലോഡ്​ ഉള്ളവരിൽ അർബുദ ബാധിതർ ​േപാലെ രോഗികളും അംഗവൈകല്യമുള്ളവരും ഉണ്ടെങ്കിൽ അവർക്ക്​ യൂനിറ്റിന്​ 1.50 രൂപ എന്ന കുറഞ്ഞനിരക്കിൽ നൽകും. എൻഡോസൾഫാൻ ഇരകൾക്കും യൂനിറ്റിന്​ 1.50 രൂപക്ക്​ നൽകുന്നത്​ തുടരും. വീടുകൾക്ക്​ നിലവിൽ മാസം സിംഗിൾ ​ഫേസിന്​ 30 രൂപയും ത്രീ ഫേസിന്​ 80 രൂപയുമായിരുന്ന ഫിക്​സഡ്​ ചാർജ്​ വിവിധ വിഭാഗങ്ങളായി തിരിച്ച്​ കുത്തനെ ഉയർത്തി. ഇത്​ സിംഗിൾ ഫേസിന്​ 35 രൂപ മുതൽ 160 രൂപ വരെയായും ത്രീഫേസിന്​ 90 രൂപ മുതൽ 150 രൂപ വരെയുമായാണ്​ വർധിച്ചത്​.

അടുത്ത നാലുവർഷത്തെ ബോർഡി​​​െൻറ പ്രതീക്ഷിത വരവ്​ -​ചെലവുകൾ കൂടി കണക്കാക്കിയാണ്​ തീരുമാനമെടുത്തതെന്ന്​ കമീഷൻ ചെയർമാൻ പ്രേമൻ ദിരാജ്​ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ബോർഡിന്​ സെപ്റ്റംബറിൽ അതുവരെയുള്ള സാഹചര്യങ്ങൾ വിലയിരുത്തി വീണ്ടും നിരക്ക്​ പുനഃപരിശോധനക്ക്​ കമീഷനെ സമീപിക്കാം. തെളിവെടുപ്പ്​ നടത്തി കമീഷൻ തീരുമാനം കൈക്കൊള്ളുമെന്നും അദ്ദേഹം പറഞ്ഞു. മൂന്നുമാസം മുമ്പ്​ തന്നെ കമീഷൻ വർധനക്ക്​ നടപടികൾ പൂർത്തിയാക്കിയിരുന്നു. തെരഞ്ഞെടുപ്പ്​ വന്നതിനാലാണ്​ പ്രഖ്യാപിക്കാതിരുന്നത്​. നാല്​ വർഷത്തെ കണക്കുകൾ കമീഷൻ ആവശ്യപ്പെട്ടിരുന്നു. രണ്ട്​ വർഷത്തെ നിരക്ക്​വർധന നിർദേശം ബോർഡ്​ സമർപ്പിച്ചു. സർക്കാർ നിർദേശപ്രകാരമാണ്​ ഒരുവർഷത്തെ വർധനക്ക്​ തീരുമാനമായത്​. നേര​േത്ത നിരക്ക്​ വർധിച്ചത്​ 2017 ഏപ്രിലിലാണ്​.


വീടുകളുടെ വർധനാനിർദേശം ചുവടെ:

40 യൂനിറ്റ്​ വരെ വർധനയില്ല

1 -50 ​ വരെ നിലവിൽ 2.90-ബോർഡ്​ ആവശ്യം​ 3.50 രൂപ-കമീഷൻ അംഗീകരിച്ചത്​ 3.15, വർധന 25 പൈസ
51 മുതൽ 100 വരെ -നിലവിൽ 3.40. ബോർഡ്​ ആവശ്യം 4.20. കമീഷൻ അംഗീകരിച്ചത്​ 3.70. വർധന -30 പൈസ
101-150 നിലവിൽ 4.50. ബോർഡ്​ ആവശ്യപ്പെട്ടത്​ 5.20 അംഗീകരിച്ചത്​ 4.80 - വർധന 30 പൈസ
151-200 നിലവിൽ 6.10, ബോർഡ്​ ആവശ്യപ്പെട്ടത്​ 5.80, അംഗീകരിച്ചത്​ 6.40 വർധന 30 പൈസ.

201-250 നിലവിൽ 7.30. ബോർഡ്​ ആവശ്യം 6.50 അംഗീകരിച്ചത്​ 7.60. വർധന 30 പൈസ
------
300ന്​ മുകളിൽ നോൺ ​െടലിസ്​കോപ്പിക്​ ഉപയോഗിക്കുന്ന എല്ലാ യൂനിറ്റിനും ഒരേനിരക്ക്​
0-300 - നിലവിൽ 5.50. ബോർഡ്​ ആവശ്യം 5.95. അംഗീകരിച്ചത്​ 5.80 വർധന 30 പൈസ
0-350 നിലവിൽ 6.20 ആവശ്യം 6.30. അംഗീകരിച്ചത്​ 6.60 വർധന 30പൈസ
0-400 നിലവിൽ 6.50. ആവശ്യം 6.45, അംഗീകരിച്ചത്​ 6.90 വർധന -40 പൈസ
0-500 നിലവിൽ 6.70. ആവശ്യം 6.65, അംഗീകരിച്ചത്​ -7.10 വർധന 40 പൈസ
500ന്​ മുകളിൽ നിലവിൽ 7.50. ആവശ്യം 6.90. അംഗീകരിച്ചത്​ 7.90 വർധന 40 പൈസ

കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്നവർക്ക്​ നിരക്ക്​ കുറയ്​ക്കണമെന്ന നിർദേശം തള്ളി
തിരുവനന്തപുരം: കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന വീട്ടുകാരുടെ നിരക്ക്​ കുറയ്​ക്കാൻ ബോർഡ്​ കൊണ്ടുവന്ന നിർദേശം ​െറഗുലേറ്ററി കമീഷൻ തള്ളി. മാസം 150 യൂനിറ്റിന്​ മുകളിൽ ഉപയോഗിക്കുന്നവരുടെ നിരക്ക്​ കുറയ്​ക്കാനും അതിൽ താഴെ ഉപയോഗിക്കുന്ന സാധാരണക്കാരുടെ നിരക്ക്​ വർധിപ്പിക്കാനുമായിരുന്നു നിർദേശം. എന്നാൽ, എല്ലാ വിഭാഗത്തിനും നിരക്ക്​ വർധിപ്പിച്ച കമീഷൻ സാമ്പത്തികശേഷിയുള്ള, കൂടുതൽ ഉപ​േയാഗിക്കുന്നവർക്ക്​ വർധനയുടെ തോത്​ കൂട്ടുകയും ചെയ്​തു.

151നും 200നും ഇടയിലെ വൈദ്യുതി ഉപയോഗത്തിന്​ നിലവിലെ നിരക്ക്​ യൂനിറ്റിന്​ 6.10 രൂപയാണ്​. ഇത്​ ഇക്കൊല്ലം 5.80 രൂപയാക്കാനായിരുന്നു ബോർഡ്​ നിർദേശം. എന്നാൽ 30 പൈസ വർധിപ്പിച്ച്​ 6.40 ആയി വർധിച്ചു. 201-250 വിഭാഗത്തിൽ നിലവിലെ 7.30 രൂപ 6.50 ആയി കുറയ്​ക്കണമെന്ന നിർദേശവും നിരാകരിച്ചു. 30 പൈസ വർധിപ്പിച്ച്​ 7.60 രൂപയാക്കി ഉയർത്തി.

250ന്​ മുകളിൽ ഉപയോഗിക്കുന്ന മുഴുവൻ വൈദ്യുതിക്കും ഒരേ നിരക്കാണ്​ നൽകേണ്ടത്​. 300 യൂനിറ്റുവരെ നിലവിലെ 5.50 രൂപ 5.95 ആയും 350 യൂനിറ്റുവരെ നിലവിലെ 6.20 രൂപ 6.30 ആയും വർധിപ്പിക്കണമെന്നായിരുന്നു ബോർഡ്​ ആവശ്യം. എന്നാൽ, 300വരെ 30 പൈസയും 350വരെ 40 പൈസയുമാണ്​ കമീഷൻ വർധിപ്പിച്ചത്​. 400 യൂനിറ്റുവരെയും 500 യൂനിറ്റുവരെയും അഞ്ച്​ പൈസ വീതവും 500ന്​ മുകളിൽ 60 പൈസ വീതവും കുറയ്​ക്കാനും കമീഷൻ ശിപാർശ നൽകി. എന്നാൽ, എല്ലാ വിഭാഗത്തിലും 40 പൈസ വീതം വർധിപ്പിച്ചു.

വീടുകൾക്ക്​ ഫിക്​സഡ്​ ചാർജ്​ നിലവിൽ സിംഗിൾ ഫേസിന്​ മാസം 30 രൂപ, ത്രീഫേസിന്​ മാസം 80 രൂപ എന്നിങ്ങനെ രണ്ട്​ വിഭജനമാണ്​ ഉണ്ടായിരുന്നത്​. എന്നാൽ, ഇത്​ സ്ലാബ്​ അടിസ്​ഥാനത്തിൽ വർധിപ്പിച്ചു. ഇത്​ രണ്ട്​ സ്ലാബാക്കാൻ മാ​ത്രമാണ്​ ബോർഡ്​ ആവശ്യപ്പെട്ടത്​. എന്നാൽ, കമീഷൻ 50 യൂനിറ്റുവരെ സിംഗിൾ ഫേസിന്​ 35 രൂപയായും ത്രീഫേസിന്​ 90 രൂപയായും വർധിപ്പിച്ചു.

യൂനിറ്റ്​, ​സിംഗിൾ ഫേസ്​ നിരക്ക്​, ത്രീഫേസ്​ നിരക്ക്​ എന്നീ നിലയിൽ വർധിപ്പിച്ച നിരക്ക്​
51-100 യൂനിറ്റ്​ 45 രൂപ, 90 രൂപ
101-150 യൂനിറ്റ്​ 55 രൂപ, 100 രൂപ
151-200 യൂനിറ്റ്​ 70, 100 രൂപ
201-250 യൂനിറ്റ്​ 80, 100 രൂപ

അതിനുമുകളിൽ 300 യൂനിറ്റുവരെ 100 -110 രൂപ, 350 വരെ 110 രൂപ വീതം, 400 വരെ 120 രൂപ വീതം, 500 വരെ 150 രൂപ വീതം, 501ന്​ മുകളിൽ 150 രൂപ വീതം എന്നിങ്ങനെയും ഉയർത്തി. അതായത്​ 300 യൂനിറ്റിന്​ മുകളിൽ ത്രീഫേസിനും സിംഗിൾ ഫേസിനും ഒരേ ഫിക്​സഡ്​ ചാർജാണ്​. ഇവ മുമ്പുണ്ടായിരുന്നതിനെക്കാൾ വൻതോതിൽ കൂടുകയും ചെയ്​തു.

kseb


കെ.എസ്​.ഇ.ബിക്ക്​ പിരിഞ്ഞുകിട്ടാൻ 2000 കോടി
തിരുവനന്തപുരം: ബോർഡി​​​െൻറ 2000 കോടി രൂപയുടെ വൈദ്യുതി കുടിശ്ശിക ഉടൻ പിരിച്ചെടുക്കണമെന്ന്​ ​െറഗുലേറ്ററി കമീഷൻ നിർദേശം നൽകി. നിലവിൽ 97-98 ശതമാനമാണ്​ ബോർഡി​​​െൻറ വരവ്​. പുതുതായി കുടിശ്ശിക വരുന്നത്​ കുറവാണ്​. എന്നാലും, കുടിശ്ശിക പിരിക്കാൻ നടപടി വേണം. വാട്ടർ അതോറിറ്റി അടക്കമുള്ള സർക്കാർ സ്​ഥാപനങ്ങളും വൻ തുക നൽകാനുണ്ട്​. ബോർഡിലെ പെർഷൻ ഫണ്ട്​ സംബന്ധിച്ച്​ കമീഷൻ പഠനം നടത്തും. ബോർഡ്​ ഫണ്ടി​​​െൻറ കാര്യത്തിൽ ആവശ്യമായ നടപടിയെടുക്കണം. ജീവനക്കാരുടെ സേവനം ഉപയോഗപ്പെടുത്തുന്നത്​ സംബന്ധിച്ച്​ കോഴിക്കോട്​ ​െഎ.​െഎ.എം നൽകിയ നിർദേശം നടപ്പാക്കണം. കേടായ മീറ്ററുകൾ മാറ്റിസ്​ഥാപിക്കണം. സ്​മാർട്ട്​ മീറ്ററുകൾ വ്യാപകമാക്കണമെന്നും കമീഷൻ ബോർഡിന്​ നിർദേശം നൽകി.

ഇക്കൊല്ലത്തേത്​ മുതൽ നാല്​ വർഷത്തെ വരവും ചെലവും പരിശോധിച്ച കമീഷൻ ബോർഡ്​ നാല്​ വർഷവും ബോർഡ്​ കമ്മിയിലാണെന്ന്​ വിലയിരുത്തി. 18-19ൽ 32.15 കോടിയും 19-20ൽ 800.55 കോടിയും 20-21ൽ 944.75 കോടിയും 21-22ൽ 998.53 കോടിയുമാണ്​ കമീഷൻ അംഗീകരിച്ച കമ്മി. ഇതിൽ ഇക്കൊല്ലം 902 കോടിയാണ്​ നിരക്ക്​ വർധനയായി അംഗീകരിച്ചത്​. ഇൗ വർധന വരും വർഷങ്ങളിൽ ഇൗ വർധനകൂടി പരിഗണിക്കു​െമന്നും കമീഷൻ അറിയിച്ചു.

വിതരണം ചെയ്യുന്ന വൈദ്യുതിയുടെ ശരാശരി വില യൂനിറ്റിന്​ 6.10 രൂപയാണ്​. എന്നാൽ, ശരാശരി 4.62 രൂപക്കാണ്​ വിതരണം ചെയ്യുന്നതെന്നും കമീഷൻ വ്യക്തമാക്കി. മധ്യകാലനിരക്ക്​ അവലോകനനിർദേശം നൽകാൻ ബോർഡിന്​ കമീഷൻ അനുമതി നൽകിയിട്ടുണ്ട്​. 5000 കോടിയോളം നേരത്തേ കമീഷൻ അംഗീകരിച്ച കമ്മി നികത്താനുമുണ്ട്​. അതിനാൽ ഭാവിയിലും നിരക്ക്​ വർധനക്ക്​ സാധ്യതയുണ്ട്​.

വൈദ്യുതിവാഹന ചാർജിങ്​ സ്​റ്റേഷനുകൾക്ക്​ കുറഞ്ഞ നിരക്ക്​
തിരുവനന്തപുരം: വൈദ്യുതിവാഹന ഉപയോഗം പ്രോത്സാഹിപ്പിക്കാൻ അവയുടെ ചാർജിങ്​ സ്​റ്റേഷനുകൾക്ക്​ നൽകുന്ന വൈദ്യുതിനിരക്ക്​ ആകർഷകമാക്കി. എൽ.ടിയിൽ വരുന്ന റീചാർജിങ്​ സ്​റ്റേഷനുകളുടെ ഫിക്​സഡ്​ ചാർജ്​ നിരക്ക്​ കിലോവാട്ടിന്​ 75 രൂപയായിരിക്കും. ​ൈവെദ്യുതിനിരക്ക്​ യൂനിറ്റിന്​ അഞ്ച്​ രൂപയും. എച്ച്.ടിയിൽ വരുന്നതിന്​ ഡിമാൻഡ്​​ ചാർജ്​ കെ.വി.എക്ക്​ 250 രൂപയും യൂനിറ്റ്​ നിരക്ക്​ അഞ്ച്​ രൂപയുമായിരിക്കും. വൈദ്യുതിവാഹനങ്ങളെ പ്രോത്സാഹിപ്പിക്കാനാണ്​ ഇൗ കുറഞ്ഞ നിരക്കെന്നാണ്​ കമീഷൻ പറയുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:kerala newselectricity chargemalayalam newsKSEB
News Summary - Electricity Charge Increased-Kerala News
Next Story