മഞ്ചേരി: കോവിഡിനിടയിലും വൈദ്യുതി മോഷണം വർധിച്ചതോടെ പിഴയിനത്തിൽ കെ.എസ്.ഇ.ബിക്ക് ലഭിച്ചത് രണ്ട് കോടിയിലധികം രൂപ.
സാമ്പത്തികവർഷം അവസാനിക്കാനിരിക്കെ തുക ഇനിയും വർധിക്കാനാണ് സാധ്യത. 69 മോഷണങ്ങളാണ് ഇക്കാലയളവിൽ കണ്ടെത്തിയത്.
കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റവും കൂടുതൽ മോഷണം പിടികൂടിയ വർഷമാണിത്. 131 മറ്റു ക്രമക്കേടുകളും ആൻറി പവർ തെഫ്റ്റ് സ്ക്വാഡ് (എ.പി.ടി.എസ്) കണ്ടെത്തി. 2055 പരിശോധനകൾ നടത്തി. മഞ്ചേരി, തിരൂർ, നിലമ്പൂർ സർക്കിളുകളാണ് ജില്ലയിലുള്ളത്.
തിരൂർ സർക്കിളിന് കീഴിലാണ് ഏറ്റവും കൂടുതൽ മോഷണം. അഞ്ച് ലക്ഷത്തോളം രൂപ വരെ പിഴ ചുമത്തി. മഞ്ചേരി സർക്കിളിന് കീഴിലെ എടവണ്ണപ്പാറയിലും വലിയ തുക അടക്കാൻ നിർദേശം നൽകി.
കോവിഡ് വ്യാപനം രൂക്ഷമായതോടെ പരിശോധന നടത്താൻ സ്ക്വാഡിന് പ്രയാസം നേരിട്ടിരുന്നു. ഇതോടെ പിഴയിനത്തിൽ മുൻവർഷങ്ങളെ അപേക്ഷിച്ച് രണ്ട് കോടിയോളം രൂപയുടെ കുറവുണ്ട്.
2019-20 സാമ്പത്തിക വർഷത്തിൽ 4,09,61,336 രൂപയാണ് ലഭിച്ചത്. 2248 പരിശോധനകൾ നടത്തിയതിൽ 66 മോഷണങ്ങളും 287 മറ്റു ക്രമക്കേടുകളും കണ്ടെത്തി.
2019-20 വർഷത്തിൽ 31 മോഷണങ്ങളും 374 ക്രമക്കേടുകളും കണ്ടെത്തി. പിഴയായി 4,29,10,918 രൂപയാണ് ലഭിച്ചത്. റെക്കോഡ് തുക ലഭിച്ചതും ഈ വർഷമായിരുന്നു. ലോക്ഡൗണിെൻറ മറവിലും ജില്ലയിൽ വ്യാപകമായി വൈദ്യുതി മോഷണം നടന്നിരുന്നു. നാലുദിവസം കൊണ്ട് 20 ലക്ഷത്തോളം രൂപയാണ് പിഴയായി ലഭിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.