ആനത്താവളത്തില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തി

ഗുരുവായൂർ: ആനത്താവളത്തില്‍ ഇടഞ്ഞ ആന പാപ്പാനെ കുത്തി. ബഹളത്തിൽ പരിഭ്രാന്തരായ മൂന്ന്​ ആനകള്‍ ഒാടി. ഇതിൽ രണ്ടാനകൾ ആനത്താവളത്തി​​​െൻറ ഗേറ്റ് കടന്ന് പുറത്തെത്തി. ഞായറാഴ്ച രാവിലെ എട്ടോടെയാണ് ഗുരുവായൂർ പരിസരത്തെ വിറപ്പിച്ചസംഭവം.

കൊമ്പൻ ജൂനിയർ വിഷ്ണു ആണ്​ കെട്ടുംതറിയിൽ നിന്നും അഴിക്കാനെത്തിയ ഒന്നാം പാപ്പാന്‍ തിരുവെങ്കിടം സ്വദേശി വി. ഉണ്ണിയെ (42) തുമ്പിക്കൈകൊണ്ട് കോരിയെടുത്ത് നിലത്തിട്ട് കുത്തിയത്​. വലത്തേതുടയിലാണ് കുത്തേറ്റത്. വീണ്ടും കുത്തുന്നത് തടയാന്‍ മറ്റ് പാപ്പാന്മാര്‍ ആനയുടെ ശ്രദ്ധ തിരിക്കാന്‍ ഉണ്ടാക്കിയ ബഹളം കേട്ടാണ് മൂന്ന് ആനകൾ ഇടഞ്ഞത്. ആനത്താവളത്തിലെ ഒരു ഭാഗത്ത് കൂട്ടിയിടുന്ന പനമ്പട്ടയിൽ നിന്നും പട്ടയെടുത്ത് വരികയായിരുന്ന പീതാംബരൻ, ലക്ഷ്മീകൃഷ്ണ, ഗോപീകണ്ണൻ എന്നീ ആനകളാണ് ഇടഞ്ഞത്. ഗോപീകണ്ണനെ ആനത്താവളത്തിനുള്ളിൽ വെച്ച്​ തന്നെ നിയന്ത്രിച്ചു. പീതാംബരനും ലക്ഷ്മീകൃഷ്ണയും പടിഞ്ഞാറെ ഗേറ്റ് വഴി പുറത്തേക്കോടി. പീതാംബരനെ ഹരിദാസ്‌ നഗറില്‍ നിന്നും ലക്ഷ്മീകൃഷ്ണയെ കാവീട് പള്ളിയുടെ പുതിയ കപ്പേളക്കടുത്തുനിന്നുമാണ് തളച്ചത്. 

വാഹനത്തി​​​െൻറ ശബ്​ദം കേട്ടാൽ ഭയന്നോടുന്നതിനാൽ ‘ബുള്ളറ്റ് റാണി’എന്ന പേരുള്ള ആനയാണ് ലക്ഷ്മീകൃഷ്ണ. ഒരു കിലോമീറ്ററിലധികം ദൂരം ആനകൾ ഓടിയെങ്കിലും നാശനഷ്​ടമൊന്നും ഉണ്ടാക്കിയില്ല. ആനകളെ പിന്നീട് ആനത്താവളത്തിലേക്ക് കൊണ്ടുവന്നു. പരിക്കേറ്റ പാപ്പാനെ തൃശൂർ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കാലി​​​െൻറ എല്ലിന് പൊട്ടലുള്ള ഇദ്ദേഹത്തെ അടിയന്തര ശസ്ത്രക്രിയക്ക് വിധേയനാക്കി.

ആം​ബു​ല​ൻ​സ്​​ ഇല്ല; ആ​ശ മാ​ത്രം
ഗു​രു​വാ​യൂ​ർ: ആ​ന​ത്താ​വ​ള​ത്തി​​െൻറ പ​രി​സ​ര​ത്ത് സ്​​ഥി​ര​മാ​യി ദേ​വ​സ്വ​ത്തി​​െൻറ ആം​ബു​ല​ൻ​സ് സം​വി​ധാ​നം ഒ​രു​ക്കി നി​ർ​ത്ത​ണ​െ​മ​ന്ന് ഗു​രു​വാ​യൂ​ർ ദേ​വ​സ്വം ഭ​ര​ണ​സ​മി​തി​യു​ടെ തീ​രു​മാ​നം ഏ​ട്ടി​ലെ പ​ശു​വാ​യി. ഡി​സം​ബ​ർ 10ന് ​ക്ഷേ​ത്ര​ത്തി​നു​ള്ളി​ൽ ഇ​ട​ഞ്ഞ ആ​ന പാ​പ്പാ​നെ കു​ത്തി​ക്കൊ​ന്ന​പ്പോ​ൾ അ​ടി​യ​ന്ത​ര​പ്രാ​ധാ​ന്യ​ത്തോ​ടെ എ​ടു​ത്ത ഇൗ ​തീ​രു​മാ​നം ഇ​തു​വ​രെ ന​ട​പ്പാ​ക്കാ​ത്ത​ത്​​കൊ​ണ്ട്​ ഞാ​യ​റാ​ഴ്​​ച ആ​ന​യു​ടെ കു​ത്തേ​റ്റ ഉ​ണ്ണി​യെ ആ​ശു​പ​ത്രി​യി​ലേ​ക്ക് കൊ​ണ്ടു​പോ​കാ​ൻ ആം​ബു​ല​ൻ​സി​ന്​ വേ​ണ്ടി പ​ര​ക്കം പാ​യേ​ണ്ടി​വ​ന്നു. അ​ര മ​ണി​ക്കൂ​റോ​ളം അവിടെ കി​ട​ത്തിയിട്ടും ദേ​വ​സ്വം ആം​ബു​ല​ൻ​സ് എ​ത്തി​യി​ല്ല. ഒ​ടു​വി​ൽ ആ​ക്ട്സി​​െൻറ ആം​ബു​ല​ൻ​സ്​ സം​ഘ​ടി​പ്പി​ച്ചാ​ണ്​ ഉ​ണ്ണി​യെ ആശുപത്രിയിലെത്തിച്ചത്​. 

Tags:    
News Summary - Elephant Attacked Mahout In Guruvayur-Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.