ഗുരുവായൂര്‍: ക്ഷേത്രത്തില്‍ ശീവേലി എഴുന്നള്ളിപ്പിനിടെ ഇടഞ്ഞ ആന പാപ്പാനെ കുത്തിക്കൊന്നു. ശ്രീകൃഷ്ണൻ എന്ന ആനയുടെ കുത്തേറ്റ് പെരിങ്ങോട് കോതച്ചിറ വെളുത്തേടത്ത് സുഭാഷാണ് (37) മരിച്ചത്. 2011ൽ ആനയോട്ടത്തിനിടെ ക്ഷേത്രത്തിനകത്ത് ഭക്തനെ കുത്തിയ ആനയാണ് ശ്രീകൃഷ്ണൻ.
ഞായറാഴ്ച രാവിലെ 7.15ന് ശീവേലിക്കിടെയാണ് നാല് ആനകൾ ഇടഞ്ഞത്. ശീവേലി എഴുന്നള്ളിപ്പിെൻറ രണ്ടാമത്തെ പ്രദക്ഷിണം അയ്യപ്പെൻറ അമ്പലത്തിന് അടുത്ത് എത്തിയപ്പോൾ ശ്രീകൃഷ്ണൻ ഇടഞ്ഞ് പാപ്പാൻ സുഭാഷിനെ കുത്തി. ഭക്തരിലാരോ തൊട്ടപ്പോൾ അസ്വസ്ഥനായ ആന വലത് വശത്ത് നിന്ന രണ്ടാം പാപ്പാൻ സുഭാഷിനെ തട്ടിവീഴ്ത്തി കുത്തുകയായിരുന്നു. ശ്രീകൃഷ്ണൻ ഇടഞ്ഞതോടെ തൊട്ടുമുമ്പിൽ നടന്ന കൊമ്പൻ രവികൃഷ്ണ ഇടഞ്ഞ് പുറത്തേക്കോടി. ഇതോടെ തിടമ്പേറ്റി മുന്നിൽ നീങ്ങിയ കൊമ്പൻ ഗോപീകണ്ണൻ പരിഭ്രാന്തനായി ഭഗവതി ക്ഷേത്രം വലംവെച്ച ശേഷം അതുവഴിയുള്ള ചെറിയ വാതിലിലൂടെ പുറത്തേക്കോടി.
ശീവേലിക്ക് കരുതലായി ക്ഷേത്രത്തിൽ നിർത്തിയ കൊമ്പൻ ചെന്താമരാക്ഷനും അസ്വസ്ഥനായി. ഗോപീകണ്ണന് മുകളിൽ തിടമ്പുമായി ഇരുന്ന കീഴ്ശാന്തി മേലേടം ഹരി നമ്പൂതിരി ഭഗവതി ക്ഷേത്രത്തിെൻറ വിളക്കുമാടത്തില്‍ പിടിച്ച് ചാടിരക്ഷപ്പെട്ടു. പുറത്തേക്കോടിയ ഗോപീകണ്ണൻ വഴിയിലുണ്ടായിരുന്ന ഗേറ്റുകൾ തകർത്തു. പാപ്പാനെ കുത്തിയ ശ്രീകൃഷ്ണൻ പിന്നീട് ക്ഷേത്രത്തിെൻറ കലവറയിൽ കടന്ന് പച്ചക്കറികളും പലചരക്കും ചവിട്ടിയരച്ചു. ചെറിയ സ്ഥലത്ത് കുടുങ്ങിയ ആനയെ പാപ്പാൻമാർ തളച്ച് ക്ഷേത്രത്തിന് പുറത്തെത്തിച്ചു.
ആനകൾ ഇടഞ്ഞതിനെ തുടർന്ന് പരിഭ്രാന്തരായി പാഞ്ഞ നിരവധി പേർക്ക് വീണ് പരിക്കേറ്റു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.