ഗൂഡല്ലൂർ: മുതുമല കടുവാ സങ്കേതത്തിൽ വീണ്ടും പിടിയാനയുടെ ജഡം കണ്ടെത്തി. കാർകുടി റേഞ്ചിലാണ് സുമാർ18 വയസ്സുള്ള ആനയുടെ ജഡം അഴുകിതുടങ്ങിയ നിലയിൽ കണ്ടത്. ബുധനാഴ്ച വൈകീട്ട് വന നിരീക്ഷണത്തിലായിരുന്ന ആൻറി പോച്ചിങ് വാച്ചർ മാരാണ് ജഡം കണ്ടത്.
വ്യാഴാഴ്ച രാവിലെ പത്തരയോടെ മുതുമല കടുവാ സങ്കേത ഡെപ്യൂട്ടി ഡയറക്ടർ പത്മ,സന്നദ്ധ സംഘടനാ പ്രതിനിധി ആബിദ് മറ്റു വനപാലകരുടെ സാന്നിധ്യത്തിലാണ് വെറ്റിനറി ഡോക്ടർ രാജേഷ് പോസ്റ്റുമോർട്ടം നടത്തിയത്.
ആനയുടെ പിറക് വശം,തുമ്പിക്കൈ ഭാഗങ്ങൾ മറ്റ് വന്യമൃഗങ്ങൾ ഭക്ഷിച്ചിരുന്നു. ആന ചെരിയാനുണ്ടായ കാരണം കൂടുതൽ വ്യക്തമാക്കാൻ സാമ്പിളുകൾ ശേഖരിച്ചു ലാബ് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ വ്യക്തമാക്കി.
രണ്ടു ദിവസം മുമ്പ് സീഗൂർ റേഞ്ചിൽ മറ്റൊരു പിടിയാനയും ചെരിഞ്ഞിരുന്നു. കാട്ടാനകൾ തുടരെ ചെരിയുന്നത് വനപാലകർ ആശങ്കയിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.