Representative Image

കല്ലാറിൽ കാട്ടാന ചരിഞ്ഞ നിലയിൽ; സമീപം ആനക്കുട്ടിയും

വിതുര: കല്ലാറിൽ കാട്ടാന ചരിഞ്ഞ നിലയിൽ. സ്വകാര്യ വ്യക്തിയുടെ പുരയിടത്തിലാണ്​ മൃതദേഹം കണ്ടെത്തിയത്​. ചരിഞ്ഞ കാട്ടാനക്ക്​ സമീപത്തുനിന്ന്​ ആറുമാസം പ്രായമായ കുട്ടിയാനയെയും കണ്ടെത്തി.

കഴിഞ്ഞ രാത്രിയിലാണ്​ സംഭവം. പുരയിടത്തിലെത്തിയ ആന ചരിയുകയായിരുന്നു. വനംവകുപ്പ്​ അധികൃതരെത്തി സ്​ഥലത്ത്​ പരിശോധന നടത്തി.

മരണകാരണം വ്യക്തമല്ല. ശരീരത്തിൽ പരിക്കുകളില്ല. രോഗം ബാധിച്ചാകാം മരണമെന്നാണ്​ പ്രാഥമിക നിഗമനം. പോസ്റ്റുമോർട്ടത്തിന്​ ശേഷം ആനയെ സംസ്​കരിക്കും.

Tags:    
News Summary - Elephant Death in Kallar vithura

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.