നെല്ലിയാമ്പതി: രണ്ടു ദിവസമായി പോത്തുപാറ മണലാരു എസ്റ്റേറ്റിലെ ചെക്ക്ഡാമിൽ കുടുങ്ങിയ പിടിയാനയെ വ്യാഴാഴ്ച ചെരിഞ്ഞ നിലയിൽ കണ്ടെത്തി. വെള്ളം കുടിക്കാനിറങ്ങിയ കാട്ടാന ചെക്ക്ഡാമിൽ അകപ്പെടുകയായിരുന്നു. ചൊവ്വാഴ്ച വൈകീട്ടു തന്നെ കാട്ടാനയെ ചെക്ക്ഡാമിൽ തൊഴിലാളികൾ കണ്ടിരുന്നു. ഉടനെ വനം അധികൃതരെ അറിയിക്കുകയും ചെയ്തു.
വിവരമറിഞ്ഞ് വനപാലകർ ബുധനാഴ്ച ഉച്ചയോടെ എത്തി രക്ഷാപ്രവർത്തനം നടത്തിയിരുന്നു. നെല്ലിയാമ്പതി വനം റേഞ്ച് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ വടം കെട്ടിവലിച്ച് രക്ഷിക്കാനായിരുന്നു ശ്രമം.
എന്നാൽ, ആന തുമ്പിക്കൈകൊണ്ട് വെള്ളം വകഞ്ഞ് മാറ്റി കര ലക്ഷ്യമാക്കി നീന്തിവരുന്നത് കണ്ട് ആരോഗ്യമുള്ള ആന സ്വയം രക്ഷപ്പെട്ട് കാട്ടാനക്കൂട്ടത്തോടൊപ്പം പോകുമെന്നാണ് വനം ഉദ്യോഗസ്ഥർ പറഞ്ഞത്. എന്നാൽ, രക്ഷാപ്രവർത്തനം മതിയാക്കി വനം ഉദ്യോഗസ്ഥർ പോവുകയായിരുന്നുവെന്നും വനം അധികൃതരുടെ അനാസ്ഥ മൂലമാണ് കാട്ടാന ചെരിഞ്ഞതെന്നും ഇത് അന്വേഷിക്കണമെന്നും തൊഴിലാളികൾ പറയുന്നു.
വ്യാഴാഴ്ച രാവിലെ ചെരിഞ്ഞ നിലയിൽ കണ്ട ആനയെ വനം അധികൃതരും എസ്റ്റേറ്റ് അധികൃതരും തൊഴിലാളികളും ചേർന്ന് മണ്ണുമാന്തി യന്ത്രത്തിെൻറ സഹായത്തോടെ കരക്കെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.