ലോക്​ഡൗണ്‍ കാലഘട്ടത്തില്‍ നാട്ടാനകള്‍ക്കായുള്ള ഭക്ഷണവിതരണത്തി​െൻറ ജില്ലതല ഉദ്ഘാടനം ഇരവിപേരൂരിൽ മന്ത്രി കെ. രാജു നിര്‍വഹിക്കുന്നു

നാരായണന്‍കുട്ടി സംതൃപ്​തൻ: പ​ഴക്കുല നൽകിയത്​ മന്ത്രിതന്നെ

പത്തനംതിട്ട: സംസ്ഥാനത്തെ ഒരു മന്ത്രിയുടെ കൈയില്‍നിന്ന്​ ഭക്ഷണം വാങ്ങി കഴിക്കാന്‍ സാധിക്കുമെന്ന് നാരായണന്‍കുട്ടി സ്വപ്നത്തില്‍പോലും കരുതിയിരുന്നില്ല. എന്നാല്‍ 'ഗജ' രാജയോഗത്തില്‍ അതും സാധ്യമായി. വനം-വന്യജീവി വകുപ്പ് മന്ത്രി കെ. രാജുവി​​െൻറ കൈയില്‍നിന്നാണ് നാരായണന്‍കുട്ടി എന്ന 49 വയസ്സുകാരന്‍ ആനക്ക്​ ഇഷ്​ടവിഭവങ്ങളില്‍ ഒന്നായ പഴക്കുല ലഭിച്ചത്. ലോക്ഡൗണ്‍ ഘട്ടത്തില്‍ നാട്ടാനകള്‍ക്കായുള്ള ഭക്ഷണവിതരണത്തി​​െൻറ ജില്ലതല ഉദ്ഘാടനം ഇരവിപേരൂരിൽ നിര്‍വഹിക്കുകയായിരുന്നു മന്ത്രി. 

പുത്തന്‍കാവുമല നാരായണന്‍കുട്ടി, ഓതറദേശം ശ്രീശങ്കരി, ശ്രീപാര്‍വതി എന്നീ ആനകള്‍ക്കാണ് മന്ത്രി ഖരഭക്ഷണം വിതരണം ചെയ്തത്. അഞ്ചുകോടിയാണ് വളര്‍ത്തുമൃഗങ്ങള്‍ക്കും പട്ടിണി അനുഭവിക്കുന്ന മൃഗങ്ങള്‍ക്കുമായി സംസ്ഥാന സര്‍ക്കാര്‍ വനംവകുപ്പിന് അനുവദിച്ചത്. ഒരു ആനക്ക്​ 400 രൂപക്കുള്ള ഭക്ഷണം 40ദിവസത്തേക്ക് സര്‍ക്കാര്‍ നല്‍കുമെന്ന്​ ഉദ്ഘാടന വേളയില്‍ മന്ത്രി പറഞ്ഞു. ജില്ലയില്‍ നാല് ആനകളെയാണ് രജിസ്​റ്റര്‍ ചെയ്തത്. 

40 ദിവത്തേക്ക് 120 കിലോ അരി, 120 കിലോ ഗോതമ്പ്, 120 കിലോ റാഗി, 20 കിലോ മുതിര, 16 കിലോ ചെറുപയര്‍, 400 ഗ്രാം മഞ്ഞള്‍പൊടി, നാലുകിലോ ശര്‍ക്കര, രണ്ടേകാല്‍ കിലോ ഉപ്പ് എന്നീ എട്ട് വിഭവങ്ങള്‍ അടങ്ങിയ കിറ്റാണ് വിതരണം ചെയ്തത്. സംസ്ഥാന സര്‍ക്കാറി​​െൻറ പദ്ധതിക്ക്​ പുറമെ ഇരവിപേരൂര്‍ ഗ്രാമപഞ്ചായത്തി​​െൻറ വാര്‍ഷിക പദ്ധതിയുടെ ഭാഗമായി ആനകളുടെ സുഖചികിത്സക്കായി ലേഹ്യം നിര്‍മിക്കുന്നതിനുള്ള കിറ്റി​​െൻറ വിതരണം വീണാ ജോര്‍ജ് എം.എല്‍.എ നിര്‍വഹിച്ചു.

പഞ്ചായത്ത് പ്രസിഡൻറ്​ അനസൂയദേവി, പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്​റ്റാന്‍ഡിങ്​ കമ്മിറ്റി ചെയര്‍പേഴ്‌സൻ ലീലാമ്മ മാത്യു, മെംബര്‍മാരായ സാബു ചക്കുംമൂട്ടില്‍, സാലി ജേക്കബ്, വി.ടി. ശോശാമ്മ, എ.ടി. ജയപാല്‍, വി.കെ. ഓമനക്കുട്ടന്‍, മൃഗസംരക്ഷണ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. ഒ.പി. രാജ്, ജില്ല മൃഗസംരക്ഷണ ഓഫിസര്‍ തോമസ് എബ്രഹാം, വനംവകുപ്പ് റേഞ്ച് ഓഫിസര്‍ ഹിലാല്‍ ബാബു, മൃഗസംരക്ഷണ പ്രോജക്ട് ഓഫിസര്‍ ഡോ. ജ്യോതിഷ് ബാബു, സി.പി.ഐ ജില്ല സെക്രട്ടറി എ.പി. ജയന്‍, ജിജി ജോര്‍ജ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ എന്‍. രാജീവ് സ്വാഗതം പറഞ്ഞു.

Tags:    
News Summary - Elephant narayanankutty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.