കൊച്ചുവേളി–മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി

തിരുവനന്തപുരം: കൊച്ചുവേളി– മംഗളൂരു സ്പെഷൽ ട്രെയിൻ റദ്ദാക്കി. കൊച്ചുവേളിയിലേക്കുള്ള സർവിസ് 26, 28 തീയതികളിലും മംഗളൂരുവിലേക്കുള്ള സർവീസ് 27, 29 തീയതികളിലുമാണ് റദ്ദാക്കിയത്. ക്രിസ്മസ്, പുതുവത്സര സമയത്തുള്ള റെയിൽവേയുടെ നടപടി യാത്രക്കാർക്ക് തിരിച്ചടിയായിരിക്കുകയാണ്.

06041 മംഗളൂരു ജങ്ഷൻ കൊച്ചുവേളി സ്‌പെഷൽ ഡിസംബർ 26, 28 തീയതികളിൽ മംഗലാപുരം ജങ്ഷനിൽ നിന്ന് രാത്രി 7.30ന് പുറപ്പെടും. 2024 ഡിസംബർ 27, 29 തീയതികളിൽ വൈകിട്ട് 6.40ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെടേണ്ട 06042 കൊച്ചുവേളി-മംഗളൂരു  സ്പെഷൽ പൂർണമായും റദ്ദാക്കിയതായി റെയിൽവേ പുറത്തിറക്കിയ അറിയിപ്പിൽ പറയുന്നു.

മംഗളൂരുവിൽനിന്ന് വ്യാഴം, ശനി ദിവസങ്ങളിലും കൊച്ചുവേളിയിൽനിന്ന് വെള്ളി, ഞായർ ദിവസങ്ങളിലുമായതിനാൽ ജനങ്ങൾക്ക് ഏറെ ഉപകാരപ്പെടുന്ന സർവിസായിരുന്നു ഇത്. പ്രതിദിന സർവീസാക്കണമെന്ന ആവശ്യം ഉയരുന്നതിനിടെയാണ് അപ്രതീക്ഷിതമായി ഇന്നലെ റദ്ദാക്കിയത്. വൈകിട്ട് 5.30ന്‍റെ മാവേലിയും 6.15ന്‍റെ മലബാറും അല്ലാതെ മംഗളൂരുവിൽ നിന്നു കേരളത്തിലേക്കു ട്രെയിനില്ലെന്ന പ്രശ്നത്തിന് പരിഹാരമായിരുന്നു രാത്രി 7.30ന്‍റെ സ്പെഷൽ ട്രെയിൻ.   

Tags:    
News Summary - Kochuveli-Mangaluru special train has been cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.