വളാഞ്ചേരി: ഒമ്പതുവയസ്സുള്ള മകളെ പീഡിപ്പിച്ചയാളുടെ കൂടെ ഒളിച്ചോടിയ യുവതിയെയും കാമുകനെയും വളാഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. 30കാരനെയും28കാരിയെയുമാണ് എസ്.എച്ച്.ഒ എം.കെ. ഷാജിയുടെ നേതൃത്വത്തിൽ പിടികൂടിയത്.
യുവതിക്ക് മൂന്നരയും ഒമ്പതും വയസ്സുള്ള രണ്ട് കുട്ടികളാണുള്ളത്. കഴിഞ്ഞവർഷം മാർച്ചിലാണ് യുവതിയുടെ ഒമ്പതുവയസ്സുള്ള മകെള പീഡനത്തിനിരയാക്കിയത്. വിവരം കുട്ടി മാതാവിനെ അറിയിച്ചെങ്കിലും ആരോടെങ്കിലും പറഞ്ഞാൽ അയാൾക്കൊപ്പം ഒളിച്ചോടുമെന്ന് ഭീഷണിപ്പെടുത്തിയതായി പൊലീസ് പറഞ്ഞു.
പിന്നീട് കുട്ടി പൊലീസിൽ പരാതി നൽകിയതോടെയാണ് ഇവർ ഒളിച്ചോടിയത്. തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ കറങ്ങിയ ഇവരെ കഴിഞ്ഞ ദിവസമാണ് കസ്റ്റഡിയിലെടുത്തത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതിന് യുവാവിനെതിരെയും പീഡന വിവരം മറച്ചുവെച്ചതിന് മാതാവിനെതിരെയും പോക്സോ പ്രകാരം കേസെടുത്തു.
പ്രായപൂർത്തിയാകാത്ത കുട്ടികളെ ഉപേക്ഷിച്ചതിന് ജുവൈനൽ ജസ്റ്റിസ് ആക്ട് പ്രകാരവും യുവതിക്കെതിരെ കേസുണ്ട്. യുവാവിനെയും യുവതിയെയും തിരൂർ കോടതിയിൽ ഹാജരാക്കി.
എസ്.ഐമാരായ മുരളി കൃഷ്ണൻ, ഇഖ്ബാൽ, പ്രബേഷൻ എസ്.ഐ മധു ബാലകൃഷ്ണൻ, സ്പെഷൽ ബ്രാഞ്ച് ഓഫിസർ നസീർ തിരൂർക്കാട്, എ.എസ്.ഐമാരായ പ്രമോദ്, ജയപ്രകാശ്, രാജേഷ്, ജോബിൻ, ഡബ്ല്യൂ.സി.പി.ഒ സമീറ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.