ആഴക്കടൽ മത്സ്യബന്ധനം: ആരോപണം അസംബന്ധം; ഉദ്യോഗസ്ഥരുടെ പൂതി നടപ്പില്ല -മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ

കൊല്ലം: ആഴക്കടൽ മത്സ്യബന്ധനത്തിന്​ അമേരിക്കൻ കമ്പനിക്ക്​ അംഗീകാരം നൽകിയെന്ന ആരോപണം അസംബന്ധ​െമന്ന്​ ഫിഷറീസ് മന്ത്രി ജെ.മേഴ്സിക്കുട്ടിയമ്മ. എവിടെയെങ്കിലും ആരെങ്കിലും ധാരണാപത്രം ഒപ്പിട്ടതുകൊണ്ട് ആഴക്കടല്‍ ട്രോളര്‍ ഇറക്കാനാവില്ല. ചില ഉദ്യോഗസ്ഥര്‍ക്ക് പല പൂതികളും ഉണ്ടാകും. അത് കേരളത്തില്‍ നടപ്പാവില്ല -കൊല്ലത്ത് വാർത്താസമ്മേളനത്തിൽ​ മന്ത്രി പറഞ്ഞു.

ഇ.എം.സി.സി ട്രോളര്‍ കരാര്‍ ആരോപണം തെറ്റാണ്​. ന്യൂയോര്‍ക്കില്‍ വച്ച് കമ്പനിയുമായി ധാരണയുണ്ടാക്കിയിട്ടിയില്ല. ഐക്യരാഷ്ട്രസഭയുടെ ക്ഷണപ്രകാരമുള്ള പരിപാടിക്ക് വേണ്ടിയാണ് അമേരിക്കയില്‍ പോയത്. അമേരിക്കയില്‍ വെച്ച് വിവാദ കമ്പനിയുമായി ചര്‍ച്ച നടന്നിട്ടില്ല. ചര്‍ച്ച നടന്നതുപ്രകാരം ധാരണപത്രത്തില്‍ ഒപ്പുവെച്ചുവെന്നുള്ള ആരോപണങ്ങള്‍ അസംബന്ധമാണ്. കേരളത്തില്‍ വെച്ച് തന്നെ ആ കമ്പനിയുടെ ആളുകള്‍ തന്നെ വന്നുകണ്ടിരുന്നു. സര്‍ക്കാര്‍ നയപ്രകാരം പദ്ധതി നടക്കില്ലെന്ന് അവരെ അറിയിച്ചിരുന്നു.

കമ്പനി പ്രതിനിധികള്‍ ഓഫിസില്‍ വന്ന് സംസാരിച്ചു. ഫിഷറീസ് നയമനുസരിച്ചേ തീരുമാനമെടുക്കൂ എന്ന് കമ്പനി പ്രതിനിധികളെ അറിയിച്ചിരുന്നു. ആരോപണമുന്നയിക്കു​േമ്പാൾ പ്രതിപക്ഷനേതാവ് ഇത്രയും തരംതാഴാമോ? കുറച്ചുകൂടി ഉത്തരവാദിത്തം കാണിക്കണം -മന്ത്രി പറഞ്ഞു.

എവിടെയെങ്കിലും ആരെങ്കിലും ധാരണാപത്രം ഒപ്പുവെച്ചെന്ന് കരുതി കേരളത്തില്‍ ഒന്നും നടപ്പാവില്ല. പദ്ധതിക്ക് സന്നദ്ധനാണെന്ന് അറിയിക്കുന്നത് മാത്രമാണ് ധാരണാപത്രം. ആര്‍ക്ക് വേണമെങ്കിലും പദ്ധതി വെക്കാം, എന്നാല്‍ നയത്തിന് ചേരുന്നത് മാത്രമേ സര്‍ക്കാര്‍ നടപ്പാക്കൂ. സര്‍ക്കാരിന്‍റെ നയങ്ങള്‍ കമ്പനികള്‍ക്ക് വേണ്ടി മാറ്റില്ല.

മത്സ്യനയം തിരുത്തി വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയെന്ന ആരോപണമാണ് പ്രതിപക്ഷ നേതാവ് ഉന്നയിച്ചത്. മത്സ്യനയം 2.9 തിരുത്തിയെന്നാണ് അദ്ദേഹം പറയുന്നത്. എന്നാല്‍, നിലവിലുള്ള ബോട്ടുകൾക്ക്​ ബഹുദിന മത്സ്യബന്ധനം ആവശ്യമായ പ്രോത്സാഹനം നടത്തുമെന്നാണ് 2.9 ല്‍ പറയുന്നത്. ഇത് വിദേശ ആഴക്കടല്‍ ട്രോളറുകള്‍ക്കുള്ള അനുമതിയാണെന്ന് വ്യാഖ്യാനിക്കുന്ന പ്രതിപക്ഷ നേതാവിന്‍റെ കൗശലത്തെ നമിക്കുന്നുവെന്നും മന്ത്രി പരിഹസിച്ചു.

Tags:    
News Summary - emcc allegation is baseless- Minister j mercykuttiyamma

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.