ജീവനക്കാരിയുടെ ആത്മഹത്യ: ഉദ്യോഗസ്ഥനെ പിരിച്ചുവിട്ടു

തി​രു​വ​ന​ന്ത​പു​രം: കെ.​എ​സ്.​ആ​ർ.​ടി.​സി ജീ​വ​ന​ക്കാ​രി​യു​ടെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ങ്ക​മാ​ലി യൂ​നി​റ്റി​ലെ സെ​ല​ക്​​ഷ​ൻ ഗ്രേ​ഡ് അ​സി​സ്​​റ്റ​ൻ​റ്​ ​ഐ.​പി. ജോ​സി​നെ സ​ർ​വി​സി​ൽ​നി​ന്ന്​ പി​രി​ച്ചു​വി​ട്ടു.

ഇ​യാ​ൾ​ക്കെ​തി​രാ​യ വ​കു​പ്പു​ത​ല അ​ന്വേ​ഷ​ണ​ത്തി​ൽ കു​റ്റ​ക്കാ​ര​നാ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ന​ട​പ​ടി. 2016ൽ ​ഓ​ഫി​സി​ൽ വെ​ച്ച് പീ​ഡി​പ്പി​ച്ച​തു​സം​ബ​ന്ധി​ച്ച്​ ജീ​വ​ന​ക്കാ​രി ജോ​സി​നെ​തി​രെ അ​ങ്ക​മാ​ലി പൊ​ലീ​സ് സ്​​റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​ന്വേ​ഷ​ണം ന​ട​ക്ക​വെ 2016 ന​വം​ബ​ർ എ​ട്ടി​ന്​ ജീ​വ​ന​ക്കാ​രി ആ​ത്മ​ഹ​ത്യ ചെ​യ്​​തു.

തു​ട​ർ​ന്ന് ​ജോ​സ്​ അ​റ​സ്​​റ്റി​ലാ​യി. തു​ട​ർ​ന്ന്​ ജോ​സി​നെ സ​സ്പെ​ൻ​ഡ് ചെ​യ്ത് കെ.​എ​സ്.​ആ​ർ.​ടി.​സി കു​റ്റ​പ​ത്രം ന​ൽ​കി. മ​റു​പ​ടി തൃ​പ്തി​ക​ര​മ​ല്ലാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ ന​ട​പ​ടി​ക്ര​മം പൂ​ർ​ത്തീ​ക​രി​​ച്ച​ത്.

Tags:    
News Summary - Employee Suicide Officer fired

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.