ഇ.എം.എസ്. ഭവന പദ്ധതി: ചെലവഴിക്കാത്ത 1.71 കോടി കണ്ണൂർ കോർപ്പറേഷൻ തിരിച്ചടക്കണമെന്ന് റിപ്പോർട്ട്

കോഴിക്കോട് : ഇ.എം.എസ്. ഭവന പദ്ധതിക്ക് അനുവദിച്ച ചെലവഴിക്കാത്ത 1.71 കോടി രൂപ കണ്ണൂർ കോർപ്പറേഷൻ തിരിച്ചടക്കണമെന്ന് ധനകാര്യ റിപ്പോർട്ട്. ഇ.എം.എസ് ഭവന പദ്ധതിക്ക് വേണ്ടി നഗരസഭയുടെ പദ്ധതി വിഹിതത്തിൽ നിന്നും തുക പിൻവലിച്ച് കണ്ണൂർ ജില്ലാ സഹകരണ ബാങ്കിൽ നിക്ഷേപിച്ചരുന്നു. ഇതിൽ ജനറൽ വിഭാഗത്തിന് 85,89,420 രൂപയും (യു.എ.പി.എ പ്രൊജക്ട് ഓഫീസർ) പട്ടികജാതി വിഭാഗത്തിനായി 97,50,000 രൂപയും (എസ്.സി.ഡി.ഒ) നിക്ഷേപിച്ചിരുന്നു.

ഗുണഭോക്താക്കൾ പലരും ഭവന നിർമാണം ഉപേക്ഷിച്ചതിനാൽ തുക വിനിയോഗിക്കാതെ അക്കൗണ്ടിൽ നിക്കിയിരിപ്പായി. 2011 ഫെബ്രുവരി 14 ലെ സർക്കാർ ഉത്തരവ് പ്രകാരം ഇ.എം.എസ്. ഭവന പദ്ധതി അവസാനിച്ചു. പദ്ധതിക്കുവേണ്ടി അക്കൗണ്ടിൽ നീക്കിയിരിപ്പുള്ള തുക പി.എം.എ.വൈ പദ്ധതിയിലേക്ക് വക മാറ്റാനും അനുമതി നൽകി. എന്നാൽ, ഈ അക്കൗണ്ടിൽ നിന്നും തുക മാറ്റിയിട്ടില്ല. നിലവിൽ ഈ അക്കൗണ്ടിൽ 1,71,34,495 ബാലൻസ് ഉള്ളതായി കണ്ണൂർ മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി അറിയിച്ചു.

ഇ.എം.എസ് പദ്ധതി അവസാനിപ്പിച്ചതിനാലും സർക്കാർ ഉത്തരവുണ്ടായിട്ടും തുക വിനിയോഗിച്ചിട്ടില്ലാത്ത സാഹചര്യത്തിലും സംസ്ഥാന സഹകരണ ബാങ്ക് കണ്ണൂർ ടൗൺ ബ്രാഞ്ചിൽ നിഷ്ക്രിയമായുളള പലിശയടക്കമുള്ള 1, 71, 34,495 രൂപ സർക്കാരിലേക്ക് തിരിച്ചടക്കുന്നതിന് ഭരണ വകുപ്പ് അടിയന്തിര നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ.

തലശ്ശേരി മുനിസിപ്പാലിറ്റിയുടെ ഇന്ത്യൻ ബാങ്ക് തലശ്ശേരി ബ്രാഞ്ചിൽ 1,15,58,334 രൂപ നീക്കിയിരിപ്പുണ്ട്. ഈ തുകയും സർക്കാരിലേക്ക് തിരിച്ചടക്കുന്നതിനു ഭരണ വകുപ്പ് അടിയന്തിര നിർദ്ദേശം നൽകണമെന്നാണ് റിപ്പോർട്ട്. കൂത്തുപറമ്പ മുനിസിപ്പാലിറ്റിയിൽ ആധുനിക അറവുശാല നിർമാണത്തിന് അനുവദിച്ച് 50,31,892 രൂപ ചെലവഴിച്ചിട്ടില്ല. ഈ തുക സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ കൂത്തുപറമ്പ് ബ്രാഞ്ചിലെ അക്കൗണ്ടിൽ

നീക്കിയിരിപ്പാണ്. ആധുനിക അറവുശാല നിർമാണത്തിന് വിനിയോഗിക്കാൻ സാധ്യത ഇല്ലാത്ത സാഹചര്യത്തിൽ സർക്കാരിലേക്ക് തിരിച്ചടക്കുന്നതിനു ഭരണ വകുപ്പ് അടിയന്തിര നിർദേശം നൽകണമെന്നാണ് റിപ്പോർട്ടിലെ ശിപാർശ. പദ്ധതികളിൽ വിനിയോഗ സാധ്യതയില്ലാതെ ബാങ്ക് അക്കൗണ്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന തുകയാണ് കണ്ടെത്തിയത്. 

Tags:    
News Summary - EMS Housing project: Report says Kannur Corporation to repay unspent Rs 1.71 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.