തെറ്റുപറ്റിയാൽ ഇ.എം.എസ് സമ്മതിക്കും, പിന്മുറക്കാരോ? -ടി. പത്മനാഭൻ

കണ്ണൂർ: തെറ്റുപറ്റിയാൽ അത് സമ്മതിക്കാനും മാപ്പുപറയാനും മടിയില്ലാത്ത നേതാവായിരുന്നു ഇ.എം.എസ് നമ്പൂതിരിപ്പാടെന്നും അതിനുള്ള അന്തസ്സും ആർജവവും അദ്ദേഹത്തിനുണ്ടായിരുന്നുവെന്നും കഥാകൃത്ത് ടി. പത്മനാഭൻ. എന്നാൽ, ഇ.എം.എസിന്റെ പിന്മുറക്കാർ ഇതൊക്കെ പുലർത്തുന്നുണ്ടോ എന്നത് ആലോചിക്കേണ്ട കാര്യമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

കണ്ണൂർ ഇ.കെ. നായനാർ അക്കാദമിയിൽ പുരോഗമന കലാസാഹിത്യ സംഘം സംസ്ഥാന സമ്മേളന വേദിയിൽ സംസാരിക്കുമ്പോഴാണ് ഈ വിമർശനം. പു​രോ​ഗ​മ​ന ക​ലാ സാ​ഹി​ത്യ സം​ഘ​ത്തി​ന്‍റെ ആ​ദ്യകാ​ല നേ​താ​വാ​യി​രു​ന്നു ഇ​.എം​.എ​സ്. അ​ദ്ദേ​ഹ​വു​മാ​യി അ​ഭി​പ്രാ​യ ഭി​ന്ന​ത​യു​ണ്ടെ​ങ്കി​ലും വ​ലി​യ പാണ്ഡിത്യമുള്ളയാളായിരുന്നു അ​ദ്ദേ​ഹ​മെ​ന്നും ടി.​ പ​ത്മ​നാ​ഭ​ന്‍ കൂട്ടിച്ചേർത്തു.

Tags:    
News Summary - EMS was a leader who did not hesitate to admit and apologize if he made a mistake

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.