എൻഡോസൾഫാൻ: സർക്കാറിനെ പ്രതിചേർക്കണം -ദയാബായി

കൊച്ചി: കാസർകോട്ടെ എൻഡോസൾഫാൻ ഇരകളുടെ ആത്മഹത്യക്കേസുകളിൽ സർക്കാറിനെ മനപൂർവമല്ലാത്ത നരഹത്യക്കുറ്റ പ്രകാരം പ്രതിചേർക്കണമെന്ന് സാമൂഹിക പ്രവർത്തക ദയാബായി വാർത്തസമ്മേളനത്തിൽ ആവശ്യപ്പെട്ടു. എൻഡോസൾഫാൻ ഇരകൾ പലതരം വിവേചനം അനുഭവിക്കുകയാണ്. പെൻഷൻ മുടങ്ങിയിട്ട് മാസങ്ങളായി. പെൻഷൻപോലും കൊടുക്കാൻ സർക്കാറിന്‍റെ പക്കൽ പണമില്ലെന്നത് ഭയാനകമായ അവസ്ഥയാണ്.

ജോലിക്ക് പോകാനാവാതെ വൈകല്യമുള്ള മകളെ കൊന്ന് അമ്മ ആത്മഹത്യ ചെയ്ത സംഭവങ്ങൾവരെയുണ്ടായെന്നും വാർത്തസമ്മേളനത്തിനിടെ വിതുമ്പിയ ദയാബായി പറഞ്ഞു. ജീവിക്കാനുള്ള അവകാശമാണ് ലംഘിക്കപ്പെടുന്നത്. ഇതിനെതിരെ ഒക്ടോബർ രണ്ടുമുതൽ സെക്രട്ടേറിയറ്റ് പടിക്കൽ താൻ അനിശ്ചിതകാല രാപ്പകൽ നിരാഹാര സമരം നടത്തും. ഇരകളുടെ അവകാശങ്ങൾ നേടിയെടുക്കുന്നതുവരെ സമരമുഖത്തുണ്ടാകുമെന്നും അവർ കൂട്ടിച്ചേർത്തു. വാർത്തസമ്മേളനത്തിൽ സി.ആർ. നീലകണ്ഠൻ, അമ്പലത്തറ കുഞ്ഞികൃഷ്ണൻ, പി.ഷൈനി എന്നിവരും പങ്കെടുത്തു.

Tags:    
News Summary - Endosulfan: Government should be involved - Dayabai

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.