കാസർകോട്: മുളിയാറില്‍ എന്‍ഡോസള്‍ഫാന്‍ പുനരധിവാസ ഗ്രാമത്തിന്റെ ആദ്യ ഘട്ട നിർമാണം ജൂണില്‍ പൂര്‍ത്തിയാക്കുമെന്ന് മന്ത്രി ഡോ.ആര്‍. ബിന്ദു. പദ്ധതി പ്രദേശം സന്ദര്‍ശിച്ച് നിർമാണ പുരോഗതി വിലയിരുത്തിയ ശേഷം സംസാരിക്കുകയായിരുന്നു മന്ത്രി.
എല്ലാവിധ തെറപ്പി സൗകര്യങ്ങളുമുള്ള കേന്ദ്രമാണ് വിഭാവനം ചെയ്തിട്ടുള്ളത്. എന്‍ഡോസള്‍ഫാന്‍ ഇരകളായവര്‍ക്ക് സൗകര്യം ഉറപ്പുവരുത്തുന്ന പുനരധിവാസ വില്ലേജ് ആണ് ഇവിടെ വരുന്നത്. അതിനാവശ്യമായ മാസ്റ്റര്‍ പ്ലാന്‍ തയാറാക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വിശദ പദ്ധതി രേഖ തയ്യാറാക്കി ആവശ്യമായ ഫണ്ട് സമാഹരണം ഉറപ്പാക്കി മുന്നോട്ട് പോകുമെന്നും മന്ത്രി പറഞ്ഞു. സി.എച്ച്. കുഞ്ഞമ്പു എം.എല്‍.എ, ജില്ലാ സാമൂഹ്യ നീതി ഓഫിസര്‍ ഷീബ മുംതാസ്, കെ.പി. ബീന, എം. അബ്ദുല്ല, എ. മുഹമ്മദ് നൗഫല്‍, റവന്യൂ ഉദ്യോഗസ്ഥര്‍, കരാറുകാരുടെ പ്രതിനിധികള്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.
പുനരധിവാസ വില്ലേജിന്റെ ഒന്നാം ഘട്ടത്തില്‍ ക്ലിനിക്കല്‍ സൈക്കോളജി ബ്ലോക്ക്, കണ്‍സൽട്ടിങ് ആൻഡ് ഹൈഡ്രോ തെറപ്പി ബ്ലോക്ക് എന്നിവയാണ് പൂര്‍ത്തിയാക്കുന്നത്. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സഹകരണ സംഘമാണ് നിർമാണം ഏറ്റെടുത്ത് നടത്തുന്നത്. നിലവില്‍ സൈറ്റ് ലെവലിംഗ് പൂര്‍ത്തിയായിട്ടുണ്ട്. രണ്ട് ബ്ലോക്കുകളുടെയും ഫൗണ്ടേഷന്‍ പണികള്‍ പുരോഗമിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.