നെടുമ്പാശ്ശേരി: യന്ത്രത്തകരാറിനെ തുടർന്ന് കോസ്റ്റ് ഗാർഡ് വിമാനം കൊച്ചി വിമാനത്താവളത്തിൽ അടിയന്തരമായി ഇറക്കി. ശനിയാഴ്ച വൈകീട്ട് 6.25നാണ് സംഭവം. നിരീക്ഷണ പറക്കൽ കഴിഞ്ഞ് മടങ്ങിയെത്തിയതായിരുന്നു വിമാനം.
വിമാനത്തിന്‍റെ ഇടത് എൻജിൻ തകരാറിലാണെന്ന് മനസ്സിലാക്കിയ പൈലറ്റ് വിമാനത്താവളത്തിലെ എയർട്രാഫിക് കൺട്രോൾ ടവറുമായി ബന്ധപ്പെട്ട് എമർജൻസി ലാൻഡിങ് ആവശ്യപ്പെട്ടു. ഇതേതുടർന്ന് വിമാനത്താവളത്തിൽ സുരക്ഷാസന്നാഹങ്ങൾ ഒരുക്കി വിമാനം സുരക്ഷിതമായി ഇറക്കി.
വിമാനത്തിൽ കോസ്റ്റ് ഗാർഡിന്‍റെ അഞ്ച് ഉദ്യോഗസ്ഥരാണുണ്ടായിരുന്നത്. വിശദ പരിശോധനകൾക്ക് വിമാനം കോസ്റ്റ് ഗാർഡിന്‍റെ ഹാങ്ങറിലേക്ക് മാറ്റി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.