തിരുവനന്തപുരം: എൻജിനീയറിങ് കോളജുകളിൽ പ്രവേശനം നേടിയശേഷം വിടുതൽ നേടുന്ന വ ിദ്യാർഥികളുടെ ഫീസും സർട്ടിഫിക്കറ്റും തടഞ്ഞുവെക്കുന്ന സ്ഥാപനങ്ങളിലെ കോഴ്സു കളുടെ അംഗീകാരം ഒരു വർഷത്തേക്ക് റദ്ദാക്കാൻ സർക്കാർ ഉത്തരവ്. ഇതുസംബന്ധിച്ച് എ.െഎ. സി.ടി.ഇ പുതുതായി ഇറക്കിയ ചട്ടം സംസ്ഥാനത്തും ബാധകമാക്കിയാണ് ഉത്തരവ്.
വിദ്യാർഥികളുടെ ഫീസ് തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട എ.െഎ.സി.ടി.ഇയുടെ ചട്ടം പാലിക്കാത്ത കോളജുകൾക്ക് ഫീസിെൻറ അഞ്ചിരട്ടിവരെ പിഴയും ചുമത്തും. ഇത്തരം കോളജുകളിലെ എൻ.ആർ.െഎ സീറ്റുകളുടെ അംഗീകാരവും സൂപ്പർന്യൂമററി സീറ്റുകളുടെ അംഗീകാരവും ഒരു അധ്യയനവർഷത്തേക്ക് പിൻവലിക്കും. നിലവിലെ സീറ്റുകൾ വെട്ടിക്കുറക്കാനും ഉത്തരവിൽ വ്യവസ്ഥയുണ്ട്. ചട്ടം പാലിക്കാത്ത കോളജുകളുടെ ഒന്നോ അതിലധികമോ കോഴ്സുകളുടെ അംഗീകാരമാകും റദ്ദാക്കുക.
പ്രവേശനം നേടിയ വിദ്യാർഥി കോഴ്സ് ആരംഭിക്കുംമുമ്പ് വിടുതൽ വാങ്ങുന്നെങ്കിൽ ആയിരം രൂപയിൽ കവിയാത്ത തുക വാങ്ങി ഫീസിനത്തിൽ ഇൗടാക്കിയ ബാക്കി മുഴുവൻ പണവും തിരികെ നൽകണമെന്നാണ് വ്യവസ്ഥ. സർട്ടിഫിക്കറ്റുകൾ തടഞ്ഞുവെക്കാനും പാടില്ല. വിടുതൽ വാങ്ങിയ സീറ്റിലേക്ക് മറ്റൊരു വിദ്യാർഥി പ്രവേശനം നേടിയാലും ആയിരം രൂപയിൽ കവിയാത്ത തുക എടുത്ത് ഫീസ് തിരികെ നൽകണം.
അനുവദനീയമായ ഹോസ്റ്റൽ ഫീസും ഇൗടാക്കാം. വിടുതൽ വാങ്ങിയ സീറ്റ് നികത്തപ്പെട്ടില്ലെങ്കിൽ നിക്ഷേപമായി വാങ്ങിയ തുക തിരികെ നൽകി സർട്ടിഫിക്കറ്റുകൾ മടക്കിനൽകണം. ഇത്തരം വിദ്യാർഥികളോട് കോഴ്സ് കാലയളവിലെ മുഴുവൻ ഫീസും ആവശ്യപ്പെടാൻ പാടില്ല. ഏഴ് ദിവസത്തിനകം ഫീസും രേഖകളും നൽകണം. മാർഗരേഖ പല സ്ഥാപനങ്ങളും പാലിക്കുന്നില്ലെന്ന് കണ്ടാണ് എ.െഎ.സി.ടി.ഇ 2019-20 വർഷത്തെ ഹാൻറ് ബുക്കിൽ നടപടിക്ക് വ്യവസ്ഥ കൊണ്ടുവന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.