മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനം: ഹൈകോടതി റിപ്പോര്‍ട്ട് തേടി

കൊച്ചി: തിരുവനന്തപുരം വിജിലന്‍സ് കോടതിയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്ക് മര്‍ദനമേറ്റ സംഭവത്തില്‍ ഹൈകോടതി റിപ്പോര്‍ട്ട് തേടി. ഹൈകോടതി രജിസ്ട്രാര്‍ ജനറല്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ ജില്ലാ ജഡ്ജിയോടും വിജിലന്‍സ് കോടതി ജഡ്ജിയോടുമാണ് റിപ്പോര്‍ട്ട് തേടിയത്.

മുന്‍ മന്ത്രി ഇ.പി. ജയരാജനെതിരായ ഹരജി വിജിലന്‍സ് കോടതി പരിഗണിക്കുമ്പോള്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനത്തെിയ മാധ്യമപ്രവര്‍ത്തകരെ വെള്ളിയാഴ്ചയാണ് ഒരുസംഘം അഭിഭാഷകര്‍ മര്‍ദിച്ചത്. വനിതാ മാധ്യമപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരെ ഭീഷണിപ്പെടുത്തുകയും അസഭ്യം പറയുകയും ചെയ്തിരുന്നു. അഭിഭാഷകരുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് ഹൈകോടതി റിപ്പോര്‍ട്ട് തേടിയത്.

Tags:    
News Summary - enquiry against advocates who attacked media persons

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.