അഭിഭാഷകരുടെ എൻറോൾമെൻറും വെർച്വലായി നടത്താനൊരുങ്ങി കേരളം

കൊച്ചി: കോവിഡ്​ 19 രോഗബാധയുടെ പശ്​ചാത്തലത്തിൽ അഭിഭാഷകരുടെ എൻ​റോൾമ​െൻറും ഓൺലൈനായി നടത്താനൊരുങ്ങി കേരളം. അഭിഭാഷകനായ കെ.ഹരികൃഷ്​ണൻ നൽകിയ റിട്ട്​ ഹരജിയെ തുടർന്നാണ്​​ എൻറോൾമ​െൻറ്​ വെർച്വലായി നടത്തുന്നത്​

പഠനം പൂർത്തിയാക്കിയ വിദ്യാർഥികൾക്ക്​ അഭിഭാഷകരായി ജോലിയിൽ പ്രവേശിക്കാൻ വൈകുമെന്നതിനാൽ എൻറോൾമ​െൻറ്​ ഓൺലൈനായി നടത്തണമെന്ന്​ ആവശ്യപ്പെട്ട്​ വിദ്യാർഥിയായ എസ്​.സുജിന്​ വേണ്ടിയാണ്​ ഹരികൃഷ്​ണൻ കോടതിയിൽ ഹരജി നൽകിയത്​.

കേരള ബാർ കൗൺസി​ലിനോട്​ എൻറോൾമ​െൻറ്​ ​െവർച്വലായി നടത്തുന്നത്​ പരിഗണിക്കണമെന്ന്​ കോടതി നിർദേശിച്ചു​. 

Tags:    
News Summary - Enrolment of advocates-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.