അ​യ്യ​പ്പ​ൻ​മാ​ർ അനുവദനീയ ദിവസത്തിലധികം ശബരിമലയിൽ താമസിക്കുന്നില്ലെന്ന് ഉറപ്പാക്കണം -കോടതി

കൊ​ച്ചി: അ​യ്യ​പ്പ​ൻ​മാ​ർ അ​നു​വ​ദ​നീ​യ​മാ​യ ദി​വ​സ​ത്തി​ല​ധി​കം ശ​ബ​രി​മ​ല​യി​ൽ താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്ത​ണ​മെ​ന്ന് ഹൈ​കോ​ട​തി. ഡോ​ണ​ർ മു​റി​യി​ലും ആ​രും കൂ​ടു​ത​ൽ ദി​വ​സം താ​മ​സി​ക്കു​ന്നി​ല്ലെ​ന്ന്​ ഉ​റ​പ്പാ​ക്ക​ണം. പാ​ല​ക്കാ​ട് സ്വ​ദേ​ശി സു​നി​ൽ കു​മാ​ർ (സു​നി​ൽ സ്വാ​മി) മ​ണ്ഡ​ല കാ​ല​ത്തും മാ​സ പൂ​ജ​ക്കും ന​ട തു​റ​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ലെ​ല്ലാം ശ​ബ​രി​മ​ല​യി​ൽ താ​മ​സി​ക്കു​ക​യും ശ്രീ​കോ​വി​ലി​ന് മു​ന്നി​ൽ നി​ന്ന് എ​ല്ലാ ദി​വ​സ​വും തൊ​ഴു​കു​ക​യും ചെ​യ്യു​ന്നു​ണ്ടെ​ന്ന സ്പെ​ഷ​ൽ ക​മീ​ഷ​ണ​റു​ടെ റി​പ്പോ​ർ​ട്ടി​ൻ​മേ​ൽ സ്വ​മേ​ധ​യ എ​ടു​ത്ത ഹ​ര​ജി​യി​ലാ​ണ് ജ​സ്റ്റി​സ് അ​നി​ൽ.​ കെ.​ന​രേ​ന്ദ്ര​ൻ, ജ​സ്റ്റി​സ് പി.​ജി. അ​ജി​ത്കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ദേ​വ​സ്വം ബെ​ഞ്ചി​ന്റെ ഉ​ത്ത​ര​വ്.

ഗോശാല സംരക്ഷണത്തിന്‍റെ ചെലവ് വഹിക്കുന്നു, ക്ഷേത്രത്തിലേക്കുള്ള പൂജ സാധനങ്ങൾ സംഭാവന ചെയ്യുന്നു എന്നിവയുടെ പേരിലാണ് സുനിൽ കുമാർ അവിടെ താമസിക്കുന്നതെന്നായിരുന്നു റിപ്പോർട്ടിലുണ്ടായിരുന്നത്​. താൻ സന്യാസ ജീവിത പാതയാണ് പിന്തുടരുന്നതെന്നും പ്രത്യേക ആനുകൂല്യം പറ്റുന്നില്ലെന്നും സുനിൽകുമാർ അറിയിച്ചിരുന്നു​.

എന്നാൽ, എന്തിന്‍റെ പേരിലായാലും മറ്റാർക്കും ലഭിക്കാത്ത ആനുകൂല്യം നൽകാനാവില്ലെന്ന്​ കോടതി വ്യക്​തമാക്കി. ഡോണർ മുറികൾ ബുക്ക്​ ചെയ്യാൻ സൗകര്യമുണ്ടെന്ന വിവരം വെർച്വൽ ക്യു പ്ലാറ്റ് ഫോമിലും ദേവസ്വം വെബ് സൈറ്റിലും പ്രസിദ്ധീകരിക്കണമെന്ന നിർദേശവും കോടതി നൽകി.

Tags:    
News Summary - ensured Ayyappans do not stay at Sabarimala beyond the permitted days - Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.