തിരുവനന്തപുരം: സംസ്ഥാനത്തിെൻറ ജൈവൈവിധ്യവും നല്ല മണ്ണും ശുദ്ധവായുവും ശുദ്ധജലവും സംരക്ഷിക്കുന്നതിന് പ്രവർത്തന പദ്ധതി നടപ്പാക്കുമെന്ന് മന്ത്രിസഭ അംഗീകരിച്ച പരിസ്ഥിതി ധവളപത്രം. സാമ്പത്തിക വികസനം, സാമൂഹിക വികസനം, പരിസ്ഥിതി സംരക്ഷണം എന്നിവ സന്തുലിതമായി നടപ്പാക്കാനാണ് ഉദ്ദേശിക്കുന്നത്. സംസ്ഥാനത്തെ 44 നദികളില്‍നിന്നുള്ള ജലവിഭവത്തിെൻറ 60 ശതമാനം മാത്രമാണ് ഉപയോഗിക്കുന്നത്. സംസ്ഥാനത്ത് 65 ലക്ഷം കിണറുണ്ട്. ഒരു ചതുരശ്ര കി.മീറ്ററില്‍ 200 കിണറുകള്‍.
80 ശതമാനവും വിസര്‍ജ്യവസ്തുക്കളില്‍ കാണുന്ന ബാക്ടീരിയകളാല്‍ മലിനമാണ്. മണല്‍ ഖനനം, ൈകയേറ്റം, കൃഷിയിടങ്ങളില്‍നിന്ന് ഒഴുകിവരുന്ന രാസപദാര്‍ത്ഥങ്ങള്‍, വാസകേന്ദ്രങ്ങളില്‍നിന്നുള്ള മലിനജലവും ഖരമാലിന്യവും, ജലസസ്യങ്ങളുടെ അനിയന്ത്രിതമായ വ്യാപനം തുടങ്ങിയവയെല്ലാം നദികളുടെ ആവാസവ്യവസ്ഥയില്‍ പ്രതിസന്ധി സൃഷ്ടിക്കുെന്നന്നും ധവളപത്രം പറയുന്നു. പരിസ്ഥിതി സൗഹാര്‍ദപരമായ സമ്പദ് വ്യവസ്ഥ കെട്ടിപ്പടുക്കുകയാണ് സര്‍ക്കാർ ലക്ഷ്യം. അതിന് പരിസ്ഥിതിക്കുണ്ടായ ആഘാതം എത്രയുണ്ടെന്ന് പഠിക്കണം. പാരിസ്ഥിതിക സംരക്ഷണ പ്രവര്‍ത്തനം ഏതൊക്കെ മേഖലകളില്‍ കേന്ദ്രീകരിക്കേണ്ടതുണ്ടെന്നും തീരുമാനിക്കണം. ധവളപത്രത്തിെൻറ തുടര്‍ച്ചയായി പ്രവര്‍ത്തന പദ്ധതി ആവിഷ്കരിക്കുമെന്ന് സർക്കാർ അറിയിച്ചു. പുരോഗതി അവലോകനം ചെയ്യുന്നതിനും പ്രവര്‍ത്തന പദ്ധതി പരിഷ്കരിക്കുന്നതിനും സമിതി രൂപവത്കരിക്കും.
സംസ്ഥാനത്ത് 11,309 ചതുരശ്ര കി.മീറ്ററാണ് വനമുളളത്. അതിനിബിഡ വനവും നിബിഡ വനവും കുറഞ്ഞിട്ടുണ്ടെങ്കിലും ഇടവിട്ട വനം 1423 ചതുരശ്ര കി.മീറ്റര്‍ വര്‍ധിച്ചു. ആകെ വനപ്രദേശത്തിെൻറ 13 ശതമാനം തോട്ടമാണ്. സംസ്ഥാനത്തെ തണ്ണീര്‍ത്തട വിസ്തൃതി 1.61 ലക്ഷം ഹെക്ടറാണ്; ആകെ 4354 തണ്ണീര്‍ത്തടങ്ങള്‍. കണ്ടല്‍ വനങ്ങളുടെ വിസ്തൃതി 2009ല്‍ അഞ്ച് ചതുരശ്ര കി.മീറ്ററായിരുന്നു. 2015-ലെ സർവേ പ്രകാരം ഒമ്പത് ചതുരശ്ര കി.മീറ്ററാണ്. നീര്‍ത്തടപ്രദേശത്തെ വനനശീകരണം, നദിയോട് ചേര്‍ന്ന സസ്യലതാദികളുടെ നാശം എന്നിവ നദിയുടെ ആവാസവ്യവസ്ഥക്ക് സമ്മര്ദമുണ്ടാക്കുെന്നന്നും ധവളപത്രം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.