തിരുവനന്തപുരം: അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ നടത്തിപ്പ് ചുമതലയുമായി ബന്ധപ്പെട്ട് നിയമസഹായം തേടിയ കമ്പനിയും അദാനിയും തമ്മിൽ ബന്ധമുണ്ടെന്ന് അറിഞ്ഞത് ഇപ്പോൾ വാർത്തവരുകയും വിവാദമാവുകയും ചെയ്തപ്പോഴാണെന്ന് മന്ത്രി ഇ.പി. ജയരാജൻ. വിഷയത്തിൽ സംസ്ഥാന സർക്കാർ പ്രതിക്കൂട്ടിലല്ല.
അദാനിയുമായി ബന്ധമുണ്ടെന്ന കാര്യം ലീഗൽ കൺസൾട്ടൻസി മറച്ചുവെച്ചു. ഇക്കാര്യം സർക്കാറിനെയോ കെ.എസ്.െഎ.ഡി.സിയെയോ അറിയിച്ചില്ല. മാന്യമായ ഇടപാടുകാർ എന്ന നിലയിൽ അത് കമ്പനി അറിയിക്കേണ്ടതായിരുന്നു.
അദാനിയുമായി ഏറ്റുമുട്ടുേമ്പാൾ നിയമപരമായ പ്രാഗല്ഭ്യവും പ്രഫഷനൽ പ്രൊഫൈലും മാത്രമാണ് സർക്കാർ പരിഗണിച്ചത്. ഇന്ത്യയിൽ അറിയപ്പെടുന്ന ഏറ്റവും വലിയ ലീഗൽ കൺസൾട്ടൻസിയാണിത്. വ്യക്തിഗത പ്രൊഫൈൽ സർക്കാർ പരിശോധിച്ചില്ല. വിവാദമുണ്ടായപ്പോൾ നടത്തിയ പരിശോധനയിലാണ് കൺസൾട്ടൻസിക്ക് അദാനിയുമായുള്ള ബന്ധുത്വം വെളിെപ്പട്ടത്.
ഇക്കാര്യം മറച്ചുവെച്ചതിലുടെ ഏജൻസി കാണിക്കേണ്ട പ്രഫഷനൽ നീതി അവർ പുലർത്തിയില്ല. ചീഫ് െസക്രട്ടറി അധ്യക്ഷനായ നാലംഗ സമിതിയാണ് തുടർനടപടികൾ സ്വീകരിച്ചത്. കെ.എസ്.െഎ.ഡി.സിക്ക് വീഴ്ചയുണ്ടായിട്ടില്ല.
ലേലത്തുക കമ്പനിയെ അറിയിച്ചില്ല. ലേലം ചോർന്നതായി വിവരം ലഭിച്ചിട്ടില്ല. വിമാനത്താവളം അദാനിക്ക് കീഴടക്കാനാവില്ല, ശക്തമായി പോരാടും. എവിടെയും ജാഗ്രതക്കുറവ് ഉണ്ടായില്ല. റൈറ്റ് ഒാഫ് ഫസ്റ്റ് റെസ്പോണ്ട് എന്ന നിലയിൽ വിമാനത്താവളം കേരളത്തിന് ലഭ്യമാകേണ്ടതാണ്. രാജ്യത്തിെൻറ പൊതുസ്വത്ത് കേന്ദ്രസർക്കാർ അദാനിക്ക് കൊടുക്കുകയാണ്.
അദാനിപ്പാർട്ടിയായി ബി.ജെ.പി മാറിയിരിക്കുന്നു. സമ്പത്ത് കോർപറേറ്റുകൾക്ക് കൊടുത്ത് രാജ്യത്തെ എല്ലും തോലുമാക്കുകയാണ്. ഇത്തരം നീക്കങ്ങൾക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.