തിരുവനന്തപുരം: തുഷാർ വെള്ളാപ്പള്ളിയെപ്പോലെയാണോ ഗൾഫിലെ ജയിലിൽ കിടക്കുന്ന മറ്റ് ആളുകളെന്ന് മന്ത്രി ഇ.പി. ജയരാജൻ. തുഷാർ വെള്ളാപ്പള്ളിയുടെ മോചനത്തിന് കേന്ദ്ര വിദേശകാര്യമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയുടെ നട പടിയെ ന്യായീകരിക്കവെയായിരുന്നു മന്ത്രിയുടെ പ്രതികരണം. ‘ഏറ്റവും മഹനീയമായ ദൗത്യമാണ് കേരളത്തിെൻറ മുഖ്യമന്ത്രി നിർവഹിച്ചത്. നിങ്ങളതിനെ പ്രശംസിക്കൂ. തുഷാറിെൻറ അറസ്റ്റിലും സംഭവങ്ങളിലും ഒരു അസ്വാഭാവികത കാണുന്നു.
അദ്ദേഹം ഗൾഫിൽ പോകുേമ്പാഴാണ് ഇൗ ചതിക്കുഴിയിൽപെടുന്നത്. അത് കാണുന്ന ഏതൊരാൾക്കും അതിലൊരു അസ്വാഭാവികതയുണ്ടെന്ന് േതാന്നും. പിണറായി കേരളത്തിെൻറ മുഖ്യമന്ത്രിയാണ്. ബി.ജെ.പിക്കാരെൻറ സംരക്ഷണവും മുഖ്യമന്ത്രിയിൽ നിക്ഷിപ്തമാണ്. എല്ലാ മനുഷ്യരുടെയും സംരക്ഷണവും നീതിയും ഉറപ്പുവരുത്തലാണ് ഒരു മുഖ്യമന്ത്രിയുടെ ദൗത്യം’- ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.