ലോക്സഭ തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാൻ എത്തുന്ന ഇ.പി. ജയരാജൻ

ജാവദേക്കറെ കണ്ടിരുന്നെന്ന് സമ്മതിച്ച് ഇ.പി. ജയരാജൻ

കണ്ണൂർ: മുതിർന്ന ബി.ജെ.പി നേതാവ് പ്രകാശ് ജാവദേക്കറുമായി ചർച്ച നടത്തിയെന്ന ദല്ലാൾ നന്ദകുമാറിന്‍റെ വെളിപ്പെടുത്തൽ സമ്മതിച്ച് ഇ.​പി. ജ​യ​രാ​ജ​ൻ. കണ്ണൂരിൽ വോട്ട് ചെയ്യാനെത്തിയപ്പോൾ മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് മറുപടി പറയവെയാണ് ജയരാജൻ ഇക്കാര്യം സമ്മതിച്ചത്. ജാവദേക്കർ തന്നെ ഇങ്ങോട്ട് വന്ന് കാണുകയായിരുന്നെന്നും തനിക്കെതിരെ ശോഭ സുരേന്ദ്രനും കെ. സുധാകരനും നടത്തിയ ഗൂഢാലോചനയാണിതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

ഞാൻ യഥാർത്ഥത്തിൽ ജാവദേക്കറെ കണ്ടിട്ട് എത്ര മാസമായി. എന്നെ കാണാൻ വന്നതാണ്. തിരുവനന്തപുരത്ത് ആക്കുളത്തുള്ള മകന്‍റെ ഫ്ലാറ്റിൽ പേരക്കുട്ടിയുടെ പിറന്നാളിൽ പങ്കെടുക്കാൻ പോയതായിരുന്നു. ഞാൻ എവിടെയാണ് ഉള്ളതെന്ന് ഒരാൾ മകനോട് ചോദിച്ചറിഞ്ഞു. പത്ത് മിനിറ്റ് കഴിഞ്ഞ് രണ്ടു പേർ കയറിവന്നു. കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി ജാവദേക്കറല്ലേ... എനിക്ക് തന്നെ അദ്ഭുതമായി. വീട്ടിൽ ഒരാൾ വന്നപ്പോൾ ഇറങ്ങിപ്പോ എന്ന് പറയാൻ പറ്റില്ലല്ലോ. ഇവിടെ ഉണ്ടെന്ന് അറിഞ്ഞു, ഒന്ന് കാണാം എന്ന് കരുതി വന്നതാണ് എന്ന് പറഞ്ഞു. ഇതാണ് ഞാനും അദ്ദേഹവുമായി സംസാരിച്ചിട്ടുള്ള കാര്യം. രാഷ്ട്രീയകാര്യങ്ങൾ ഞാനുമായിട്ട് സംസാരിക്കേണ്ട എന്ന് പറഞ്ഞു. നിന്ന സ്ഥലത്തുനിന്ന് വർത്തമാനം പറഞ്ഞ് ഞങ്ങൾ ഇറങ്ങി -ഇ.പി. ജയരാജൻ വിശദീകരിച്ചു.

തനിക്കെതിരെയുള്ളത് ഗൂഢാലോചനയാണ്. സുധാകരൻ ഏതായാലും ബി.ജെ.പിയിലേക്ക് പോകാൻ തീരുമാനിച്ച് നിൽക്കുന്ന ആളാണ്. സുധാകരന്‍റെ ബി.ജെ.പിയിലേക്കുള്ള ചാട്ടം ഞങ്ങളെ പകരം വെച്ച് എല്ലാവരും ഇങ്ങനെ ആണ് എന്ന് വരുത്താൻ ശ്രമിക്കേണ്ടതില്ല. ഞങ്ങൾ ആർ.എസ്.എസ്, സംഘ്പരിവാറിനെതിരെ ജീവൻ കൊടുത്ത് പോരാടുന്നവരാണ്. ഇതിനെതിരെ എല്ലാ നിയമനടപടികളും സ്വീകരിക്കും. എനിക്ക് നന്ദകുമാറിന്‍റെ അടുത്ത് പോകേണ്ട കാര്യമില്ല. ശോഭയെ എനിക്കറിയില്ലായിരുന്നു. അവരെ ആകെ കണ്ടത് കോട്ടയത്ത് അഞ്ച് മീറ്ററിനകത്താണ് -ഇ.പി ജയരാജൻ പറഞ്ഞു.

ഇ.​പി. ജ​യ​രാ​ജ​നെ​യും ത​ന്നെ​യും പ്ര​കാ​ശ് ജാ​വ​ദേ​ക്ക​ർ ക​ണ്ടി​രു​ന്നു​വെ​ന്നാണ് ഇന്നലെ വി​വാ​ദ ദ​ല്ലാ​ൾ ടി.​ജി. ന​ന്ദ​കു​മാ​ർ വെ​ളി​പ്പെ​ടു​ത്തിയത്. സം​സ്ഥാ​ന​ത്ത്​ ഇ​ട​തു​മു​ന്ന​ണി സ​ഹാ​യി​ച്ചാ​ൽ ബി.​ജെ.​പി​ക്ക് ലോ​ക്സ​ഭ​യി​ൽ അ​ക്കൗ​ണ്ട് തു​റ​ക്കാ​ൻ ക​ഴി​യു​മെ​ന്ന് ജാ​വ​ദേ​ക്ക​ർ ഇ.​പി​യോ​ട് പ​റ​ഞ്ഞെന്നും, തൃ​ശൂ​രി​ൽ ബി.​ജെ.​പി സ്ഥാ​നാ​ർ​ഥി​യു​ടെ വി​ജ​യ​ത്തി​ന്​ സ​ഹാ​യി​ച്ചാ​ൽ എ​സ്.​എ​ൻ.​സി ലാ​വ​ലി​ൻ കേ​സ്, ന​യ​ത​ന്ത്ര ചാ​ന​ൽ സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് എ​ന്നി​വ അ​വ​സാ​നി​പ്പി​ക്കാ​മെ​ന്ന് ഉ​റ​പ്പ് കൊ​ടു​ത്തെ​ന്നും ന​ന്ദ​കു​മാ​ർ വെളിപ്പെടുത്തിയിരുന്നു.

Tags:    
News Summary - EP Jayarajan admitted that he had met prakash javadekar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.