കൊച്ചി: എറണാകുളത്തെ വനിതാ കോണ്‍ഗ്രസ് നേതാവിനെ സി.പി.എമ്മിലെത്തിക്കാന്‍ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ ശ്രമിച്ചെന്ന് വെളിപ്പെടുത്തൽ. ദീപ്തി മേരി വർഗീസിനെ സി.പി.എമ്മിലെത്തിക്കാൻ ശ്രമം നടന്നതായി വിവാദ ദല്ലാള്‍ നന്ദകുമാർ പറഞ്ഞിരുന്നു. ഇതില വ്യക്തത വരുത്തികൊണ്ട് ദീപ്തി മേരി വര്‍ഗീസ് തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി. ജയരാജന്‍ നേരിട്ട് തന്നെ സി.പി.എമ്മിലേക്ക് ക്ഷണിച്ചെന്നും തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാക്കാമെന്ന് പറഞ്ഞെന്നും ദീപ്തി മേരി വര്‍ഗീസ് പറഞ്ഞു.പത്മജ വേണുഗോപാലിനെയും മറ്റ് ചില കോണ്‍ഗ്രസ് നേതാക്കളെയും സി.പി.എമ്മിലെത്തിക്കാന്‍ ശ്രമം നടന്നുവെന്നായിരുന്നു ദല്ലാള്‍ ടി ജി നന്ദകുമാറിന്റെ വെളിപ്പെടുത്തല്‍.
നേരത്തെ ഇതില്‍ ദീപ്തിയുടെ പേര് പറയാതെ എറണാകുളത്തെ കോണ്‍ഗ്രസിന്റെ വനിതാ നേതാവെന്നായിരുന്നു വിശേഷണം. എല്‍.ഡി.എഫ് കണ്‍വീനര്‍ ഇ.പി ജയരാജന്റെ ആവശ്യപ്രകാരമായിരുന്നു ഇടപെടലെന്നാണ് വെളിപ്പെടുത്തല്‍. വനിതാ കമ്മിഷന്‍ അധ്യക്ഷ സ്ഥാനം വാഗ്ദാനം ചെയ്തെങ്കിലും പത്മജ ആവശ്യപ്പെട്ട സൂപ്പര്‍ പദവികള്‍ ലഭിക്കാത്തതിനാല്‍ ചര്‍ച്ചകള്‍ വഴിമുട്ടുകയായിരുന്നുവെന്ന് പറയുന്നു. പത്മജക്ക് പുറമേ കൊച്ചിയിലെ വനിതാ നേതാവിനെയും സി.പി.എം സമീപിച്ചെന്നും ടി.ജി. നന്ദകുമാര്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.