എക്സിറ്റ്​ പോൾ ആശങ്കപ്പെടുത്തുന്നത്​- ഇ.പി. ജയരാജൻ

തിരുവനന്തപുരം: ലോക്‌സഭ ​െതരഞ്ഞെടുപ്പ്​ എക്‌സിറ്റ്പോൾ ഫലങ്ങൾ ഇന്ത്യൻ ജനാധിപത്യത്തിന്റെ ഭാവിയെ ആശങ്കപ്പെടുത്തുന്നെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ.രാഷ്ട്രീയ ജനതാദൾ തിരുവനന്തപുരം ജില്ലകമ്മിറ്റി സംഘടിപ്പിച്ച എം.പി. വീരേന്ദ്രകുമാർ അനുസ്മരണ ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഒരുകാലത്തും എക്‌സിറ്റ് പോൾ പൂർണമായും ശരിയായിട്ടില്ല. അന്ധവിശ്വസങ്ങൾ പ്രചരിപ്പിച്ചും ചരിത്രത്തെ വളച്ചൊടിച്ചും പുതുതലമുറയെ വഴിതെറ്റിക്കുന്നവർ രാജ്യത്തെ വീണ്ടും നയിക്കുന്ന അവസ്ഥ ദയനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

Tags:    
News Summary - EP Jayarajan on Exit poll

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.