സാമ്പത്തിക ആരോപണം തെറ്റാണെന്ന് ബോധ്യപ്പെട്ടിട്ടും മാധ്യമങ്ങൾ ക്ഷമാപണം നടത്താത്തത് എന്തുകൊണ്ടാണെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. തെറ്റായ വാർത്തകൾ കൊടുക്കുക, തെറ്റായ രീതിയിൽ പ്രചാരണം നടത്തുക, ഈ രീതിയിൽ ചില മാധ്യമങ്ങൾ പ്രവർത്തിച്ചത് അങ്ങേയറ്റത്തെ തെറ്റായ സമീപനമാണ്. ഉള്ള വസ്തുതകൾ പറയുന്നതിൽ തെറ്റില്ല. തെറ്റായ വാർത്ത പ്രസിദ്ധീകരിച്ചുവെന്ന് ബോധ്യം വന്നിട്ടും ആരെങ്കിലും ക്ഷമാപണം നടത്തിയോ?. മാധ്യമങ്ങളോട് പറയേണ്ടതുണ്ടെങ്കിൽ ഞാൻ പറയും. ഇടതുപക്ഷ നേതാക്കളെയും ഇടത് പ്രസ്ഥാനങ്ങളെയും തകർക്കാൻ ശ്രമിക്കുക ചില മാധ്യമങ്ങളുടെ അജണ്ടയാണെന്നും ജയരാജൻ പറഞ്ഞു.
മാധ്യമരംഗം കുറെക്കൂടി വസ്തുതാപരമായി പ്രവർത്തിക്കണം. എനിക്ക് ഭയപ്പെേടണ്ട കാര്യമില്ല. സാമ്പത്തികമായി തെറ്റായ നിലപാട് സ്വീകരിച്ചുവെന്ന് എനിക്കെതിരെ ആരും എവിടെയും പറഞ്ഞിട്ടില്ല. കേരളത്തിെൻറ മുഖ്യമന്ത്രി പറയാറുണ്ട്, മടിയിൽ കനമുള്ളവനെ ഭയക്കേണ്ടതുള്ളൂവെന്ന്. അതാണെനിക്കും പറയാനുള്ളത്. തൃശ്ശൂരിൽ പാർട്ടി ജില്ല സെക്രട്ടറിയായിരുന്നപ്പോൾ ശോഭാ സിറ്റിയിൽ ഫ്ലാറ്റുണ്ടെന്ന് പ്രചാരണമുണ്ടായിരുന്നു. എന്നാൽ, എനിക്കെന്തെങ്കിലും പറ്റിയോ?. ഇത്തരം വേട്ടയാടൽ എനിക്കെതിരെ മാത്രമാണോ, മുഖ്യമന്ത്രിയെ വേട്ടയാടിയെപോലെ മറ്റാരെയെങ്കിലും കേരളത്തിൽ വേട്ടയാടിയിട്ടുണ്ടോ?. എനിക്ക് ആരോടും വ്യക്തിപരമായി വിയോജിപ്പില്ല. ഇത്തരം വാർത്തകൾക്ക് പിന്നിൽ ആരാണെന്ന് പാർട്ടി കണ്ടെത്തിക്കോളൂം. അത്, മാധ്യമങ്ങൾക്കും അന്വേഷിക്കാം. ഞാൻ എെൻറ പാർട്ടി സഖാക്കളെയാണ് ഏറ്റവും അധികം വിശ്വസിക്കുന്നത്. അവരാണെെൻറ കാവൽക്കാരെന്നും മാധ്യമങ്ങളോട് ജയരാജൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.