‘ബാബരി തകർത്തത് കോൺഗ്രസി​െൻറ കാലത്തല്ലേ? അയോധ്യ ബി.ജെ.പിയുടെ രാഷ്ട്രീയ ആയുധം’ ഇ.പി. ജയരാജൻ

തിരുവനന്തപുരം: അയോധ്യ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കുന്നുവെന്ന് എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ. അത് തിരിച്ചറിയാൻ മതേതര പാർട്ടികൾക്ക് കഴിയണം. ബാബരി പള്ളി തകർത്തത് കോൺഗ്രസി​െൻറ കാലത്തല്ലേയെന്നും ജയരാജൻ ചോദിച്ചു. ‘ബി.ജെ.പിയുടെ രാഷ്ട്രീയ പ്രവർത്തനത്തിന്റെ ഭാഗമാണ് അയോധ്യയും രാമക്ഷേത്ര ഉദ്‌ഘാടനവുമെല്ലാം. ഇത് തിരിച്ചറിയാൻ ഇന്ത്യയിലെ രാഷ്ട്രീയ പാർട്ടികൾക്ക് കഴിയും. മതനിരപേക്ഷ പാർട്ടികൾ ഇക്കാര്യങ്ങളെല്ലാം മനസിലാക്കും. അയോധ്യയിലെ ബാബരി പള്ളി തകർത്തത് ഇന്ത്യ രാജ്യത്ത് വർഗീയ വിദ്വേഷമുണ്ടാക്കി, വർഗീയ സംഘർഷമുണ്ടാക്കി, മതപരമായ ചേരിതിരിവുകൾ ഉണ്ടാക്കി. വോട്ട് ബാങ്ക് സൃഷ്ടിക്കാൻ ബി.ജെ.പി നടത്തിയ രാഷ്ട്രീയ സമരമാണിത്. ഇതി​െൻറയൊക്കെ നേട്ടമാണ് ബി.ജെ.പി കൊയ്തുകൊണ്ടിരിക്കുന്നത്’ ഇപി ജയരാജൻ പറഞ്ഞു.

രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങില്‍ പങ്കെടുക്കാൻ ബി.ജെ.പി ക്ഷണിച്ചെങ്കിലും പങ്കെടുക്കില്ലെന്ന് സി.പി.എം നേരത്തെ അറിയിച്ചിരുന്നു. രാമക്ഷേത്ര ഉദ്‌ഘാടന ചടങ്ങിലേക്ക് കോണ്‍ഗ്രസ് നേതാക്കളായ സോണിയ ഗാന്ധി, മല്ലികാര്‍ജുന്‍ ഖാര്‍ഗെ, മന്‍മോഹന്‍ സിങ് എന്നിവരെയും ബി.ജെ.പി ക്ഷണിച്ചിട്ടുണ്ട്. പുതിയ സാഹചര്യത്തിൽ,

രാമക്ഷേത്ര പ്രതിഷ്ഠ ചടങ്ങുമായി ബന്ധപ്പെട്ട പരസ്യപ്രതികരണത്തിന് കോൺഗ്രസിൽ വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. നേതാക്കളുടെ പ്രതികരണങ്ങളിൽ അതൃപ്തിയെ തുടർന്നാണ് ഹൈകമാൻഡ് തീരുമാനമെന്നാണ് റിപ്പോർട്ട്. ബി.ജെ.പിയുടെ അജണ്ടയിൽ വീഴരുതെന്നാണ് നേതാക്കൾക്ക് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്.

അയോധ്യയിൽ നിർമിച്ച രാമക്ഷേത്രത്തിന്‍റെ പ്രതിഷ്ഠ ചടങ്ങളിൽ ക്ഷണം സ്വീകരിച്ച് പങ്കെടുക്കണോ വേണ്ടയോ എന്ന കാര്യത്തിൽ കോൺഗ്രസ് ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. കോൺഗ്രസിന്‍റെ സംസ്ഥാന ഘടകങ്ങളിൽ പലതും വിയോജിപ്പാണ് അറിയിച്ചിരിക്കുന്നത്. വിഷയത്തിൽ വിവിധ നേതാക്കൾ പ്രതികരണവുമായി കഴിഞ്ഞ ദിവസങ്ങളിൽ രംഗത്തുവന്നിരുന്നു.

കേരളത്തിലെയും നേതാക്കൾ വിഷയത്തിൽ പ്രതികരണം നടത്തിയിരുന്നു. ​വിഷയത്തിൽ കോ​ൺ​ഗ്ര​സി​ന്​ തീ​രു​മാ​ന​മെ​ടു​ക്കാ​ൻ സ​മ​യം​ത​ര​ണ​മെ​ന്നാണ് ശ​ശി ത​രൂ​ർ എം.​പി പറഞ്ഞത്. വിഷയത്തിൽ നിലപാട് സ്വീകരിക്കേണ്ടത് കോൺഗ്രസ് ഹൈകമാൻഡ് ആണെന്നാണ് കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ പ്രതികരിച്ചത്. കോൺഗ്രസ് പങ്കെടുക്കുമോ എന്ന കാര്യത്തിൽ കൃത്യ സമയത്ത് ഉത്തരംകിട്ടുമെന്നാണ് കെ.സി. വേണുഗോപാൽ പറഞ്ഞത്.

ഇൻഡ്യ മുന്നണിയിൽ ഇക്കാര്യത്തിൽ ഭിന്നാഭിപ്രായമാണ്. രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ചടങ്ങിലേക്ക് ക്ഷണം ലഭിച്ചതിന് പിന്നാലെ അത് നിരസിച്ച് സി.പി.എം രംഗത്തെത്തിയിരുന്നു. ചടങ്ങിൽ പ​ങ്കെടുക്കില്ലെന്നാണ് തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമത ബാനർജിയുടെ നിലപാട്. എന്നാൽ, ഇതുവരെ ക്ഷണം ലഭിച്ചിട്ടില്ലെന്നും ക്ഷേത്രം യാഥാർഥ്യമാകുന്നതിൽ സന്തോഷമുണ്ടെന്നുമാണ് നേരത്തെ എൻ.സി.പി അധ്യക്ഷൻ ശരത് പവാർ പറഞ്ഞിരുന്നത്. പ്രതിഷ്ഠാദിന ചടങ്ങിൽ ക്ഷണമില്ലെങ്കിലും പ​ങ്കെടുക്കുമെന്നാണ് ശിവസേന ഉദ്ധവ് വിഭാഗത്തിന്റെ നിലപാട്. പരിപാടിയിൽ പ​ങ്കെടുക്കാൻ ഉദ്ധവിന് ക്ഷണം ആവശ്യമില്ലെന്ന് ശിവസേന നേതാവ് സഞ്ജയ് റാവത്ത് വ്യക്തമാക്കിയത്.

Tags:    
News Summary - EP Jayarajan said Ayodhya is BJP's political weapon

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.