തിരുവനന്തപുരം: ‘ഞാനും മനുഷ്യനാണ്. ചിലപ്പോൾ തെറ്റ് സംഭവിച്ചേക്കാം. തെറ്റ് സംഭവിക്കാതിരിക്കാൻ പരമാവധി ശ്രമിക്കുകയാണ്. തെറ്റുപറ്റിയാൽ തിരുത്തും. ക്രിയാത്മക വിമർശം ഉണ്ടായാൽ സശ്രദ്ധം ശ്രദ്ധിക്കും’. പിണറായി വിജയൻ സർക്കാറിൽ രണ്ടാം വരവിൽ വ്യവസായമന്ത്രിയായതിനു പിന്നാലെയായിരുന്നു ജയരാജെൻറ സ്വയംവിലയിരുത്തൽ. കേസരി സ്മാരക ട്രസ്റ്റിെൻറ മീറ്റ് ദ പ്രസ് ആയിരുന്നു വേദി.
ഇനിയങ്ങോട്ടുള്ള പ്രവർത്തനത്തെ കുറിച്ച് ചോദ്യങ്ങൾ ഉയർന്നതോടെ രാജിവെക്കും മുമ്പും പിമ്പുമുള്ള തെൻറ പൊതുപ്രവർത്തനത്തെ ജയരാജൻ വിശദീകരിച്ചു. ‘50 വർഷമായി പൊതുരംഗത്ത് പ്രവർത്തിക്കുന്നു. അത് തുടരും. 30 വർഷത്തെ പ്രവർത്തനത്തിൽനിന്ന് ഇപ്പോൾ മാറ്റമുണ്ട്. കാലത്തിെൻറ വളർച്ചക്കനുസരിച്ച് നിർവഹിക്കേണ്ടത് ചെയ്യുന്നു. മാധ്യമങ്ങളുടെ സഹായവും പിന്തുണയും ഏറ്റവും ആവശ്യമാണ്’. നാക്കുപിഴകൾക്ക് കടിഞ്ഞാണിട്ട് ജയരാജൻ ചോദ്യങ്ങൾക്ക് മറുപടി നൽകി:
? മുഖ്യമന്ത്രി ചികിത്സക്ക് പോകുേമ്പാൾ ചുമതല നൽകിയെന്ന വാർത്ത
- അതിെൻറ സൃഷ്ടികർത്താക്കളോട് ചോദിക്കണം.
? രണ്ടാമതും മന്ത്രിയാക്കിയതിൽ പ്രതിഷേധിച്ച് സത്യപ്രതിജ്ഞാ ചടങ്ങിൽനിന്ന് പ്രതിപക്ഷം വിട്ടുനിന്നു
-അവരുടെ വാദഗതിയിൽ തമാശ തോന്നുന്നു. ഞാനുമായുള്ള അവരുടെ സംഭാഷണത്തിലെ അഭിപ്രായം കേട്ടാൽ ഇൗ നിലപാടിലേക്ക് പോകുമെന്ന് തോന്നുന്നില്ല. പ്രതിപക്ഷം പെങ്കടുക്കാത്തതിെൻറ കാരണം ജനം വിലയിരുത്തേട്ട.
? മന്ത്രിസഭ പുനഃസംഘടന ആവശ്യമില്ലായിരുെന്നന്ന അഭിപ്രായം ഉയരുന്നുണ്ടല്ലോ?
- ഒാേരാരുത്തരുടെയും തോന്നലിന് അനുസരിച്ച് പ്രതികരിക്കുകയാണ്. ഇ.എം.എസ് സർക്കാറിെൻറ കാലത്ത് മന്ത്രിമാർ കുറവായിരുന്നു. അന്ന് വകുപ്പുകൾ കുറവായിരുന്നു. ഇന്ന് വർധിച്ചു. അപ്പോൾ ചുമതലയും വർധിക്കും. അസഹിഷ്ണുതയും ആവാം ഇത്തരം പ്രതികരണത്തിനു പിന്നിൽ. തർക്കിക്കാൻ ഞാനില്ല.
? കേന്ദ്ര സർക്കാർ സംസ്ഥാനത്തെ പൊതുമേഖല സ്ഥാപനങ്ങൾ സ്വകാര്യമേഖലക്ക് വിറ്റഴിക്കാൻ ശ്രമിക്കുന്നല്ലോ
- സംസ്ഥാന സർക്കാറിനെ ഏൽപിച്ചാൽ അത് ലാഭത്തിലാക്കാൻ ശ്രമിക്കും. പൊതുമേഖല സ്ഥാപനങ്ങൾ വിറ്റഴിക്കരുതെന്നാണ് സംസ്ഥാനത്തിെൻറ നിലപാട്.
? വ്യവസായവത്കരണം
-എല്ലാ വ്യവസായത്തെയും പ്രോത്സാഹിപ്പിക്കും. സ്വകാര്യ നിക്ഷേപകർക്ക് നല്ല സാധ്യതയാണ്. അവരെ പ്രോത്സാഹിപ്പിക്കുന്നത് തുടരും. ചെറിയ സാേങ്കതിക പ്രശ്നത്തിെൻറ പേരിൽ തടസ്സം സൃഷ്ടിക്കരുത്. നല്ല നിക്ഷേപ സൗഹൃദ സംസ്ഥാനമാണ് കേരളം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.