തെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് ഒരുങ്ങി: സി.പി.എം 15 സീറ്റിൽ മത്സരിക്കുമെന്ന് ഇ.പി. ജയരാജൻ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സജ്ജമാണെന്ന് കൺവീനർ ഇ.പി. ജയരാജന്‍. ലോക്‌സഭാ തെരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.എം 15 സീറ്റിലും സി.പി.ഐ നാല് സീറ്റിലും കോട്ടയത്ത് കേരള കോൺ​ഗ്രസ് എമ്മും മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഇടതു മുന്നണി നേടും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തി​െൻറ ഭാഗമായി ഫെബ്രുവരി 14ന് എല്ലാ ജില്ലകളിലും ഇടതുമുന്നണി യോഗം നടക്കും. ഇതി​െൻറ തുടർച്ചയായി പാര്‍ലമെന്റ് അസംബ്ലിതല ഇടതുമുന്നണി യോഗങ്ങളും നടക്കും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തി​െൻറ ആവശ്യമാണ്. അത്, ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. താല്‍ക്കാലിക തിരിച്ചടി അതിജീവിച്ച് ഇടതുമുന്നണി മുന്നേറ്റം കാഴ്ചവെക്കുമെന്നും ജയരാജന്‍ പറഞ്ഞു.  സീറ്റ് വിഭജനം പൂർത്തിയായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥാനാർഥിയാരാകണമെന്ന ചർച്ചയാണ് നടക്കുക. പുതിയ സാഹചര്യത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടക്കാനാണ് സാധ്യത. 

ക​ഴി​ഞ്ഞ ത​വ​ണ രാ​ഹു​ൽ ഗാ​ന്ധി ത​രം​ഗ​ത്തി​ൽ കേ​ര​ള​ത്തി​ലെ 19 സീ​റ്റും യു.​ഡി.​എ​ഫ്​ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. ഇ​ത്ത​വ​ണ അ​ത്ത​ര​മൊ​രു ‘രാ​ഹു​ൽ ഫാ​ക്ട​ർ’ ഇ​ല്ലെ​ന്നാ​ണ്​ സി.​പി.​എം വി​ല​യി​രു​ത്ത​ൽ. അ​തേ സ​മ​യം ക​ർ​ണാ​ട​ക​യി​ൽ ബി.​ജെ.​പി​യെ പു​റ​ത്താ​ക്കി കോ​ൺ​ഗ്ര​സ്​ അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തി​ന്‍റെ ഓ​ള​വും ആ​വേ​ശ​വും ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​തി​ഫ​ലി​ക്കു​​മെ​ന്ന ക​ണ​ക്കു​കൂ​ട്ട​ലു​ണ്ട്. ​ എ​ന്നാ​ൽ, ഡ​ൽ​ഹി ​പ്ര​ക്ഷോ​ഭ​ത്തി​ലൂ​ടെ പ്ര​തി​പ​ക്ഷ ​നി​ര​യി​ൽ മു​ന്നി​ലേ​ക്കെ​ത്താ​ൻ ക​ഴി​ഞ്ഞ​ത്​ കേ​ര​ള​ത്തി​ൽ അ​നു​കൂ​ല​മാ​കു​മെ​ന്നാ​ണ്​ ​സി.​പി.​എം പ്ര​തീ​ക്ഷ. 

Tags:    
News Summary - EPJayarajan said that CPM will contest in 15 seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.