തെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് ഒരുങ്ങി: സി.പി.എം 15 സീറ്റിൽ മത്സരിക്കുമെന്ന് ഇ.പി. ജയരാജൻ
text_fieldsതിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന് എൽ.ഡി.എഫ് സജ്ജമാണെന്ന് കൺവീനർ ഇ.പി. ജയരാജന്. ലോക്സഭാ തെരഞ്ഞെടുപ്പിനായുള്ള ഇടതുമുന്നണിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. സി.പി.എം 15 സീറ്റിലും സി.പി.ഐ നാല് സീറ്റിലും കോട്ടയത്ത് കേരള കോൺഗ്രസ് എമ്മും മത്സരിക്കുമെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ലോക്സഭാ തെരഞ്ഞെടുപ്പില്‍ വലിയ വിജയം ഇടതു മുന്നണി നേടും. തെരഞ്ഞെടുപ്പ് പ്രവർത്തനത്തിെൻറ ഭാഗമായി ഫെബ്രുവരി 14ന് എല്ലാ ജില്ലകളിലും ഇടതുമുന്നണി യോഗം നടക്കും. ഇതിെൻറ തുടർച്ചയായി പാര്‍ലമെന്റ് അസംബ്ലിതല ഇടതുമുന്നണി യോഗങ്ങളും നടക്കും. ഇന്ത്യന്‍ പാര്‍ലമെന്റില്‍ ഇടതുപക്ഷത്തിന്റെ സ്വാധീനം വര്‍ദ്ധിപ്പിക്കേണ്ടത് കാലഘട്ടത്തിെൻറ ആവശ്യമാണ്. അത്, ജനം തിരിച്ചറിഞ്ഞിട്ടുണ്ട്. താല്‍ക്കാലിക തിരിച്ചടി അതിജീവിച്ച് ഇടതുമുന്നണി മുന്നേറ്റം കാഴ്ചവെക്കുമെന്നും ജയരാജന് പറഞ്ഞു. സീറ്റ് വിഭജനം പൂർത്തിയായ സാഹചര്യത്തിൽ വരും ദിവസങ്ങളിൽ സ്ഥാനാർഥിയാരാകണമെന്ന ചർച്ചയാണ് നടക്കുക. പുതിയ സാഹചര്യത്തിൽ സ്ഥാനാർഥി പ്രഖ്യാപനം നടക്കാനാണ് സാധ്യത.
കഴിഞ്ഞ തവണ രാഹുൽ ഗാന്ധി തരംഗത്തിൽ കേരളത്തിലെ 19 സീറ്റും യു.ഡി.എഫ് സ്വന്തമാക്കിയിരുന്നു. ഇത്തവണ അത്തരമൊരു ‘രാഹുൽ ഫാക്ടർ’ ഇല്ലെന്നാണ് സി.പി.എം വിലയിരുത്തൽ. അതേ സമയം കർണാടകയിൽ ബി.ജെ.പിയെ പുറത്താക്കി കോൺഗ്രസ് അധികാരത്തിലെത്തിയതിന്റെ ഓളവും ആവേശവും ലോക്സഭ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന കണക്കുകൂട്ടലുണ്ട്. എന്നാൽ, ഡൽഹി പ്രക്ഷോഭത്തിലൂടെ പ്രതിപക്ഷ നിരയിൽ മുന്നിലേക്കെത്താൻ കഴിഞ്ഞത് കേരളത്തിൽ അനുകൂലമാകുമെന്നാണ് സി.പി.എം പ്രതീക്ഷ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.